
എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയം പദ്ധതി നിര്‍മാണം അവസാന ഘട്ടത്തില്‍
പാലക്കാട്: ജില്ലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് സൗകര്യമൊരുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായി. രാജ്യത്ത് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കപ്പെട്ട ആദ്യ വലിയ സംസ്ഥാനമെന്ന പദവിയിലേക്ക് അടുക്കുകയാണ് കേരളം.
ആദ്യഘട്ടമായി ഗ്രാമപ്രദേശങ്ങളെയാകെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലപരിമിതിയും കൂടുതല്‍ സാങ്കേതിക മികവോടുകൂടിയ സെപ്റ്റിക് ടാങ്കും പണിയുന്നതിന് സമയമെടുക്കുമെന്നതിനാല്‍ 2017 മാര്‍ച്ച് 31 ന് നഗരപ്രദേശങ്ങളെ പ്രഖ്യാപിക്കാനാണ് നീക്കം. ജില്ലയില്‍ 88 പഞ്ചായത്തുകളിലായി 25,282 കക്കൂസുകളില്‍ 2,114 എണ്ണം നിര്‍മാണം പൂര്‍ത്തിയായി. 11,517 എണ്ണം നിര്‍മാണത്തിലാണ്. ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കക്കൂസ് സൗകര്യമായി. കൊടുമ്പ്, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളാണ് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഇല്ലാതാക്കിയ മേഖലയായത്.
അട്ടപ്പാടി മേഖല ഉള്‍പ്പെടെ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലാണ് കക്കൂസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നത്. അഗളി, ഷോളയൂര്‍, പുതൂര്‍, മുതലമട, നെല്ലിയാമ്പതി, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളാണവ. അട്ടപ്പാടി മേഖലയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി മൊത്തം 4,951 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. അതില്‍ അഗളി പഞ്ചായത്തില്‍ കക്കൂസില്ലാത്ത 1912 വീടുകളില്‍ 238 ഷോളയൂരിലും 1500 ല്‍ 384 പുതൂരിലും 1539 ല്‍ 328 എണ്ണവും നിലവില്‍ നിര്‍മാണത്തിലാണ്.
എരുത്തേമ്പതിയില്‍ 630 ഉും വടകരപ്പതിയില്‍ 845 ഉും നിര്‍മിക്കണം. ഇതില്‍ എരുത്തേമ്പതിയില്‍ 30 പൂര്‍ത്തിയായി. വടകരപ്പതിയില്‍ ഇത് 120 ഉം 230 ഉം ആണ്. നെല്ലിയാമ്പതിയും മുതലമട പഞ്ചായത്തിലെ പറമ്പിക്കുളത്തുമായി 276 എണ്ണം നിര്‍മിക്കണം. നഗരപ്രദേശങ്ങളില്‍ കക്കൂസ് സൗകര്യമില്ലാത്ത 32,000 കുടുംബങ്ങളും സാനിട്ടറി ആക്കേണ്ടത് 60,000 മാണ്. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍), സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) എന്നീ കേന്ദ്ര പദ്ധതികളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന ഫണ്ടില്‍ നിന്നാണ് പണം ലഭ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 4 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 4 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 5 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 5 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 5 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 6 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 6 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 7 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 7 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 7 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 7 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 7 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 8 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 8 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 9 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 9 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 8 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 8 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 9 hours ago