HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യം, കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ കറങ്ങി നടക്കുന്നുവെന്ന് കോടതിയുടെ വിമര്‍ശനം
backup
August 11 2022 | 12:08 PM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉന്നയിച്ച് വിചാരണക്കോടതി. ഉദ്യോഗസ്ഥന് പ്രത്യേക താല്പര്യങ്ങളുണ്ട്. കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുന്നു. കോടതിയിലെ രഹസ്യരേഖകള്‍ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് ചോര്‍ത്തുന്നു.
കോടതി നടപടികള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി. ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷന്റെയും അതിജീവതയും ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്കാന് ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം പത്തൊന്പതിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."