നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അപമാനിച്ച് വീണ്ടും പി.സി ജോര്‍ജിന്റെ പരാമര്‍ശം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കേരളാ ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ്. കേസിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു.
നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി.വാഹനാപകടത്തില്‍ മാദ്ധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി.സി ജോര്‍ജ് പ്രതികരിച്ചു.
കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്ലിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."