ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരുടെ ക്രൂര മര്‍ദനം
കൊല്ലം: കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരന് കാര്‍ യാത്രികരുടെ ക്രൂര മര്‍ദനം. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.
ടോള്‍ ആവശ്യപ്പെട്ട ജീവനക്കാരനെ വാഹനം മുന്നോട്ട് എടുത്ത് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കാലിനും തലക്കും ഗുരുതരമായി പരുക്കേറ്റ കുരീപ്പുഴ സ്വദേശി അരുണ്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാവനാട് ബൈപ്പാസിലെ എമര്‍ജന്‍സി ഗേറ്റിലൂടെ ടോള്‍ നല്‍കാതെ കടന്ന് പോകാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ടോള്‍ നല്‍കണമെന്ന് ജീവനക്കാരന് ആവശ്യപ്പെട്ടെങ്കിലും കാര്‍ യാത്രികന് വാഹനത്തിന് പുറത്ത് എത്തി അരുണിനെ കയ്യേറ്റം ചെയ്തു.
അരുണിനെ കഴുത്തിന് പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് വാഹനം മുന്നോട്ട് ഓടിക്കുകയായിരുന്നു. അരുണിനെ ഓടുന്ന കാറില്‍ റോഡിലൂടെ ഏറെ ദൂരം പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് അരുണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."