HOME
DETAILS
MAL
രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
backup
August 16 2022 | 14:08 PM
ന്യുഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.
ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോയും ഇവാന്‍ജെലിക്കല്‍ ഗ്രൂപ്പും സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ വ്യാജമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചു.
അനധികൃത നിര്‍മാണം തടയുന്നത് പോലും ആക്രമണമായി ചിത്രീകരിക്കുകയാണ്. ലേഖനങ്ങള്‍ എഴുതിയുണ്ടാക്കി പ്രസിദ്ധീകരിപ്പിച്ച് ഹര്‍ജി ഉണ്ടാക്കുന്നു. ഇതിനെല്ലാം വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."