HOME
DETAILS

പതുക്കെ മായിക്കപ്പെടുന്ന ഗാന്ധിജിയും നെഹ് റുവും ആസാദും

  
backup
August 19 2022 | 20:08 PM

nehru-azad-and-gandiji-2022

 

അബ്ദുറഹ് മാൻ രണ്ടത്താണി


നാം ഓരോരുത്തരും മാതൃരാജ്യമായ ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ഏറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ്. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഇത്രയേറെ വൈവിധ്യമുള്ള രാജ്യം ലോകത്തെവിടെയുമില്ല. മതവും ഭാഷയും മാത്രമല്ല ജനങ്ങളുടെ രൂപസാദൃശ്യം പോലും വ്യത്യസ്തമാണ് ഇന്ത്യയിൽ. ഒരു കോൺക്രീറ്റ് സൗധം നിർമിച്ചെടുക്കാനുള്ള സാമഗ്രികൾ പോലെ ഈ ഘടകങ്ങളെയൊക്കെ ഏകോപിക്കുമ്പോഴാണ് രാഷ്ട്രസൗധത്തിനു ഉറപ്പുണ്ടാവുക. കൂട്ടിപ്പിടിക്കലിന്റെ ഈ കരുത്തുകൊണ്ടാണ് വൈദേശിക ശക്തികളിൽനിന്ന് നമുക്ക് ഇന്ത്യയെ മോചിപ്പിക്കാനായത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നായകൻ മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ ആയിരുന്നെങ്കിൽ ആദ്യത്തെ രക്തസാക്ഷി മംഗൾ പാണ്ഡെയായിരുന്നു. ബ്രിട്ടിഷുകാർ മ്യാന്മറിലേക്ക് നാടുകടത്തിയ ബഹദൂർ ഷാ സഫറിന്റെ ശവകുടീരത്തിനു മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധിയും മൻമോഹൻ സിങ്ങുമൊക്കെ പ്രണാമമർപ്പിച്ചത് നമുക്ക് വിസ്മരിക്കാനാവില്ല. ധീരമഹതികളായ റാണി ലക്ഷ്മി ഭായിയും ബീഗം സീനത്ത് മഹലുമൊക്കെ ഒരമ്മ പെറ്റ മക്കളെപ്പോലെ ഒരുമിച്ചുനിന്നത് ഈ സമരമുഖത്തായിരുന്നല്ലോ!


ഒന്നാം സ്വാതന്ത്ര്യസമര പോരാട്ടത്തിൽ മാത്രമല്ല രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലുടനീളം ജാതി, മത വ്യത്യാസമില്ലാതെ ഈ ഇഴയടുപ്പമുണ്ട്. മഹാത്മാഗാന്ധി മുന്നിൽനിന്ന സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവ് നാം ഭാരതീയർ ഒന്നാണെന്ന തിരിച്ചറിവായിരുന്നു. 1912ൽ അൽ ഹിലാൽ എന്ന ഉർദു വാരിക തുടങ്ങി മൂർച്ചയേറിയ ലേഖനങ്ങളിലൂടെ ബ്രിട്ടിഷുകാരുടെ ഉറക്കം കെടുത്തിയ മൗലാനാ അബുൽകലാം ആസാദ് നെഹ്റുവിനു പോലും ആവേശമായിരുന്നു. പ്ലറ്റോയും അരിസ്റ്റോട്ടിലും ആസാദിന്റെ വിരൽ തുമ്പുകളിലാണെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചിച്ചിരുന്നു.


1923ൽ എ.ഐ.സി.സി പ്രസിഡൻ്റായിരുന്ന അദ്ദേഹത്തെ 1940 മുതൽ 1946 വരെയുള്ള അതിസങ്കീർണ നാളുകളിൽ വീണ്ടും എ.ഐ.സി.സി പ്രസിഡൻ്റായി തെരഞ്ഞെടുത്തത്, നേതൃമഹിമയുടെ ഗുണവിശേഷത്താലും ബൗദ്ധിക തലയെടുപ്പിനാലുമാണ്. സ്വതന്ത്ര ഇന്ത്യ പിറവിയെടുക്കുമ്പോൾ രാഷ്ട്രപുനർ നിർമാണത്തിൽ സൃഷ്ടിപരമായ പങ്കുവഹിക്കേണ്ട പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാനാ ആസാദ് ആകണമെന്ന കോൺഗ്രസ് തീരുമാനം സുചിന്തിതമായിരുന്നു. ഗാന്ധിജിയോടൊപ്പം സമരഭൂമിയിൽ സ്ഥിരം സാന്നിധ്യമായിരുന്ന മൗലാനാ മുഹമ്മദലി ജൗഹർ സമാനമായ ഔന്നിത്യം പുലർത്തിയ മറ്റൊരു നേതാവാണ്. 1931ൽ ലണ്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചതു അതുകൊണ്ടാണ്. യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ലണ്ടനിൽ തന്നെയാണ് അദ്ദേഹം മരണപ്പെടുന്നത്. തന്റെ ഭൗതിക ശരീരം സ്വതന്ത്രമായ മണ്ണിൽ അടക്കം ചെയ്യണമെന്ന് അവസാനമുരുവിട്ട മൗലാനാ ആസാദിനെ ഖബറടക്കിയത് ഫലസ്തീനിലാണ്. അക്കാലത്ത്, ലീഗ് ഓഫ് നാഷൻസിന്റെ അധീനതയിലായിരുന്നു ഫലസ്തീൻ.


സ്വതന്ത്ര ഇന്ത്യ പിറവിയെടുക്കുമ്പോൾ രാജ്യത്തെ പ്രഥമസർക്കാരിന്റെ രൂപീകരണ വേളയിൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ രാഷ്ട്രപിതാവടക്കമുള്ള നേതാക്കൾ കാണിച്ച സൂക്ഷ്മത മാതൃകാപരമാണ്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഏതെങ്കിലുമൊരു മതത്തിന്റെ പരിവേഷമുള്ളയാളായിരുന്നില്ല. എന്നാൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി സർദാർ വല്ലഭായി പട്ടേലും വിദ്യഭ്യാസ മന്ത്രി മൗലാനാ അബുൽകലാം ആസാദും നിയമമന്ത്രി ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറും റയിൽവേ മന്ത്രി ജോൺ മത്തായിയും പ്രതിരോധമന്ത്രി ബൽദേവ് സിങ്ങുമടക്കമുള്ളവർ നെഹ്റുവിന്റെ മന്ത്രിസഭയിൽ സ്ഥാനമേറ്റെടുത്തതോടെ മതേതര ഇന്ത്യയുടെ പരിഛേദമായി ആദ്യ മന്ത്രിസഭ മാറി.
എഴുപത്തി അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും ഈ മാതൃകയിൽ നാനാത്വത്തിൽ ഏകത്വമെന്ന അഭിമാനകരമായ സാഹചര്യം നഷ്ടപ്പെട്ടുപോകാതെ കാത്തു സൂക്ഷിക്കാൻ യഥാർഥത്തിൽ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. പുതിയ തലമുറക്ക് സ്വാതന്ത്ര്യസമര നായകരെ പരിചയപ്പെടുത്തുമ്പോൾ ഈ മതേതര നന്മ നഷ്ടപ്പെട്ടു പോകാതിരിക്കാൻ സൂഷ്മത പാലിക്കേണ്ടത് വാർത്താമാധ്യമങ്ങളുടെ കൂടി കർത്തവ്യമാണ്. തനിക്ക് അനിഷ്ടകരമായവരെ വെട്ടിമാറ്റുകയും ഇഷ്ടപ്പെട്ടവരെ തിരുകിക്കയറ്റുകയും ചെയ്യുന്ന പുതിയ നിർമിതി ചരിത്രമാകില്ലെന്ന് മാധ്യമങ്ങൾ അടക്കം ഓരോരുത്തരും തിരിച്ചറിയണം.


ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബടക്കമുള്ള സാത്വികരായ ദാർശനികരുടെ ക്രിയാത്മകമ ഇടപെടൽ നമ്മുടെ ഭരണഘടനാ നിർമാണ സഭയിലുണ്ടായിരുന്നു. എന്നിട്ടുപോലും ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ ഓർമകൾ തമിഴ്‌നാട് സർക്കാർ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്തിയതിനെ ചിലർ ചോദ്യം ചെയ്തു.
നാം സൃഷ്ടിച്ചെടുത്ത നമ്മുടെ ഭരണഘടന സ്വാതന്ത്ര്യത്തിന്റെ ജീവാത്മാവാണ്. ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറും മൗലാന അബുൽകലാം ആസാദുമൊക്കെ മഹാത്മാഗാന്ധിജിക്കും ജവഹർലാൽ നെഹ്റുവിനോടുമൊപ്പം പർവത പ്രൗഡിയോടെ പുതിയ തലമുറക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നതാണു വർത്തമാനകാല ഇന്ത്യക്ക് അഭികാമ്യമെന്ന് തിരിച്ചറിയണം.
ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ജനാധിപത്യ സർക്കാരിന്റെ പ്രധാന കർത്തവ്യമെന്ന് പ്രഥമ പ്രസിഡൻ്റ് ബാബു രാജേന്ദ്ര പ്രസാദിന്റെ ഒന്നാം സ്വാതന്ത്ര്യ ദിന സന്ദേശത്തിലെ വാക്കുകൾ മറക്കാതിരിക്കുക.
( മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago