HOME
DETAILS

സി.പി.എം.സമ്മർദം ; ഷാജഹാൻ കൊലക്കേസിൽ മലക്കം മറിഞ്ഞ് പൊലിസ് സംഭവം രാഷ്ട്രീയ വിരോധത്താലെന്ന്

  
backup
August 20 2022 | 07:08 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%bc%e0%b4%a6%e0%b4%82-%e0%b4%b7%e0%b4%be%e0%b4%9c%e0%b4%b9%e0%b4%be%e0%b5%bb-%e0%b4%95%e0%b5%8a


സ്വന്തം ലേഖകൻ
പാലക്കാട് • സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലപ്പെടുത്തിയ കേസിൽ തങ്ങളുടെ ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലിസ്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലിസ്, ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധത്താലാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.


കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ്റെ പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്കുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പാലക്കാട് ജില്ലാ പൊലിസ് മേധാവി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നുമാണ് നേരത്തെ പൊലിസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതിനെച്ചൊല്ലിയുള്ള തർക്കവും ഗണേശോത്സവത്തിന് പ്രതികൾ ഫ്‌ളക്‌സ് വയ്ക്കാൻ ശ്രമിച്ചതും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും കേസിൽ അറസ്റ്റിലായവർക്കെല്ലാം ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലിസ് വിശദീകരിച്ചിരുന്നു.


എന്നാൽ കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും, അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജൻഡയുണ്ടെന്നുമായിരുന്നു സി.പി.എം ആരോപണം. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് പൊലിസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പരസ്യമായി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെല്ലാം ബി.ജെ.പി അനുഭാവികളെന്ന് പൊലിസ് കസ്റ്റഡി അപേക്ഷയിൽ വിശദീകരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന ടണൽ ദുരന്തം: കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധമുള്ള ഇടങ്ങൾ കണ്ടെത്തി

National
  •  6 days ago
No Image

ഫുട്ബോൾ പരിശീലിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയും: ഡേവിഡ് ബെക്കാം

Football
  •  6 days ago
No Image

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

Kerala
  •  6 days ago
No Image

ആശാ വർക്കർമാരുടെ സമരം: കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കണക്ക് ബോധ്യപ്പെടുത്താനാവാതെ കെ വി തോമസ്

Kerala
  •  6 days ago
No Image

'മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു

Kerala
  •  6 days ago
No Image

അദ്ദേഹം ആ ടീമിൽ കളിക്കുന്ന കാലത്തോളം ആർസിബിക്ക് ഐപിഎൽ കിരീടം കിട്ടില്ല: മുൻ പാക് താരം

Cricket
  •  6 days ago
No Image

താരിഫ് വിവാദം; ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്, ഏപ്രിൽ 2ന് യുഎസ് തിരിച്ചടിയെന്ന് സൂചന

latest
  •  6 days ago
No Image

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ്  രക്ഷപ്പെട്ടു

National
  •  6 days ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോ വളരെയധികം ബുദ്ധിമുട്ടും: മുൻ സഹതാരം

Cricket
  •  6 days ago