യു.എ.ഇയുടെ കാരുണ്യത്തിന്റെ കൈകള്‍ ലോകത്തിന് മാതൃക
ദുബൈ:യു.എ.ഇയുടെ കാരുണ്യത്തിന്റെ കൈകള്‍ ലോകത്തിന് മാതൃക.കഴിഞ്ഞ 20 മാസങ്ങളില്‍ മാത്രം യു.എ.ഇ ജീവകാരുണ്യത്തിനായി ചെലവഴിച്ചത് 1300 കോടി ദിര്‍ഹം.(ഏകദേശം 26,000കോടി രൂപ).യു.എ.ഇയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നന്ദി അറിയിച്ചു. ലോക ജീവകാരുണ്യദിനത്തോടനുബന്ധിച്ച ട്വീറ്റിലാണ് ദുരതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നവരെ അദ്ദേഹം ഓര്‍മിച്ചത്.97 രാജ്യങ്ങളിലെ 1,45,000 സന്നദ്ധപ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം ഒന്‍പത് കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഭക്ഷണവും സഹായവും നല്‍കുന്നതിന് രംഗത്തിറങ്ങിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2021ല്‍ 110 കോടി ദിര്‍ഹം ചെലവഴിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളില്‍ എത്താന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. ലോക ജീവകാരുണ്യ പ്രവര്‍ത്തന ദിനത്തില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താനെ സ്മരിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണവും വസ്ത്രവും മറ്റ് അടിസ്ഥാന വിഭവങ്ങളുമില്ലാതെ പ്രയാസപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് സാന്ത്വനമാകാന്‍ 2021 തുടക്കം മുതല്‍ കഴിഞ്ഞ 20 മാസങ്ങളില്‍ മാത്രം യു.എ.ഇ ചെലവഴിച്ചത് 1300 കോടി ദിര്‍ഹമാണ്. ലോക ജീവകാരുണ്യദിനമായ വെള്ളിയാഴ്ച വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."