HOME
DETAILS
MAL
ഒമാനി സയാമീസ് ഇരട്ടകൾ തങ്ങളെ വേർപ്പെടുത്തിയ സൗദി ഡോക്ടറെ 15 വർഷത്തിന് ശേഷം കണ്ടു മുട്ടി
backup
August 20 2022 | 12:08 PM
റഹ്മാൻ നെല്ലാങ്കണ്ടി
മസ്‌കത്ത്:പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം തങ്ങളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സൗദി ഡോക്ടർ അബ്ദുല്ല അൽ റബീ അയെ ഒമാനി സയാമീസ് ഇരട്ടകളായിരുന്ന സഫയും മർവയും റിയാദിൽസന്ദർശിച്ചു.
കൈക്കുഞ്ഞുങ്ങളായിരിക്കെയായിരു ന്നു ഇവരുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ റിയാദിൽ നടന്നത്.
2007-ൽ റിയാദിലെ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു
തലയോട്ടികൾ ഒട്ടിച്ച്ചേർന്ന അവസ്ഥയിലായിരുന്ന ഒമാനി സയാമീസ് ഇരട്ടകളുട വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീ കരിച്ചത്.മെഡിക്കൽ പരിശോധനകളുടെ തുടർ നടപടിക്കാണ്
ഇരട്ടകളായ സഫയും മർവയും മാതാപിതാക്കൾക്കൊപ്പം സൗദി അറേബ്യയിൽ എത്തിയത്
സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിൽ സൗദി അറേബ്യ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പദവി നേടിയത് ഭരണകൂടത്തിന്റെ പരിധിയില്ലാത്ത പിന്തുണയും
സഹായവും കൊണ്ടാണെന്ന് ഡോ.റബിയ പറഞ്ഞു.സൗദി അറേബ്യ തങ്ങളുടെ മാനുഷികവും സാങ്കേതികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തി സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയതായി അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രണ്ട് പെൺമക്കളുടെ വേർപിരിയൽ ശസ്ത്രക്രിയ നടത്തി
ചികിത്സ നൽകാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും നടത്തിയ ശ്രമങ്ങൾക്ക് സൗദി അറേബ്യയിലെ സർക്കാരിനോടും ജനങ്ങളോടും ഒമാനി ഇരട്ടകളുടെ മാതാപിതാക്കൾ നന്ദി രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."