HOME
DETAILS
MAL
യു.പിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു, ഗാസിയാബാദിലെ മോഡിനഗറിലാണ് ദാരുണമായ സംഭവം
backup
August 20 2022 | 14:08 PM
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ഒരാളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കരിമ്പിന് തോട്ടത്തില്‍ ഉപേക്ഷിച്ചു. ഗാസിയാബാദിലെ മോഡിനഗറിലാണ് ദാരുണമായ സംഭവം. ആറും ഒമ്പതും വയസ്സുള്ള സഹോദരിമാരെ തട്ടിക്കൊണ്ടുപോയ ശേഷം അതില്‍ മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊല്ലുകയുമായിരുന്നു. കേസില്‍ അയല്‍വാസിയും പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പം സൂക്ഷിക്കുകയും ചെയ്ത കപില്കുമാറി(25)നെ അറസ്റ്റ്ചെയ്തു. ജ്യേഷ്ഠത്തിയെ ഉപദ്രവിക്കുന്നത് കണ്ട് ഭയന്ന ആറുവയസ്സുകാരി സമീപത്തെ ശ്മശാനത്തില്‍ ഒളിച്ചിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."