ആള്‍മറയിലിരുന്നു പഠിച്ച വിദ്യാര്‍ഥിനി കിണറ്റില്‍ വീണു; യുവാവു രക്ഷപ്പെടുത്തി
മഞ്ചേരി: മഞ്ചേരി അഗ്നിശമന സേന യൂനിറ്റില്‍ നിന്നും സേനാംഗങ്ങള്‍ എത്തും മുമ്പു യുവാവിന്റെ രക്ഷാ പ്രവര്‍ത്തനം പതിനെട്ടുകാരിക്കു ജീവന്‍ തിരിച്ചുനല്‍കി. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ വീട്ടുമുറ്റത്തെ കിണറില്‍ വീണ മഞ്ചേരി 22-ാം മൈലില്‍ തച്ചപറമ്പില്‍ പൊന്നുവീട്ടില്‍ ഫീറോസിന്റെ മകള്‍ മെഹനസി(18)നെയാണു വീടിനു സമീപം ജോലിചെയ്തുകൊണ്ടിരുന്ന കളത്തിങ്ങല്‍ ഫയാസ് എന്ന യുവാവിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്താനായത്.
ഇരുമ്പിന്റെ ആള്‍മറയോടുകൂടിയ കിണറിലേക്കാണു പതിനെട്ടുകാരി വീണത്. 40 അടി ആഴമുള്ള കിണറില്‍ 10അടിയിലേറെ വെള്ളമുണ്ടായിരുന്നു. ആള്‍മറക്കു മുകളിലിരുന്നു പഠിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറിലേക്കു വീഴുകയായിരുന്നു. അതേസമയം പരിസരത്തു ജോലിയെടുക്കുന്ന ഫയാസ് ഓടിയെത്തി കിണറിലിറങ്ങി മുങ്ങി താഴുന്ന പെണ്‍കുട്ടിയെ കൂടുതല്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്നു മഞ്ചേരി അഗ്നിശമനസേനയെത്തി. ഫയര്‍മാന്‍ പ്രദീപ് കുമാര്‍ കിണറിലിറങ്ങിയാണ് രണ്ടുപേരേയും കരയ്ക്കുകയറ്റിയത്. ഇവരെ മഞ്ചേരി മെഡി.കോളജില്‍ പ്രവേശിപ്പിച്ചു. സേനാഅംഗങ്ങളായ പി.ടി ഉമ്മര്‍, കെ.മുഹമ്മദ്കുട്ടി, സി.പി നിഷാന്ത്, മുഹമ്മദ് ഷാഫി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."