പ്രവാചക നിന്ദ പരാമര്‍ശം: ബി.ജെ.പി എം.എല്‍.എ രാജാ സിങ് വീണ്ടും അറസ്റ്റില്‍
ഹൈദരാബാദ്: പ്രവാചക നിന്ദ പരാമര്‍ശം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തെലങ്കാന ബിജെപി എം.എല്‍.എ ടി രാജാ സിങ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദ് പൊലിസാണ് ഗോഷാമഹല്‍ എം.എല്‍.എയായ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ഇയാളുടെ ജാമ്യത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഈ മാസം 23ന് രാജാ സിങ് അറസ്റ്റിലായിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പരാതി ലഭിക്കുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ഇയാളെ ബി.ജെപി.യില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
രാജാസിങ്ങിനെതിരെ ഹൈദരാബാദ് പൊലിസാണ് കേസെടുത്തത്. മതസ്പര്‍ധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ ഷോ നടത്തിയ ഹാസ്യനടന് മുനവര്‍ ഫാറൂഖിക്കെതിരെ രാജാസിങ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഫാറൂഖിയുടെ ഷോ നിര്‍ത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനോടൊപ്പമാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും എം.എല്‍.എ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."