HOME
DETAILS

'മുതിര്‍ന്ന നേതാക്കളെ ഒതുക്കി, പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനം ഇല്ലാതാക്കി' രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിക്കത്ത്; തീരുമാനം എടുത്തത് ഹൃദയ വേദനയോടെയെന്നും ഗുലാം നബി

  
Web Desk
August 26 2022 | 06:08 AM

national-gn-azad-quits-congress-decisions-taken-by-rahul-gandhi-or-his-guards12111

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദിന്റെ രാജിക്കത്ത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തീരുമാനം എടുത്തത് വേദനയോടെ. പാര്‍ട്ടിയില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണം. റിമോട്ട് കണ്‍ട്രോള്‍ മോഡല്‍ യു.പി.എയുടെ ആര്‍ജ്ജവം തകര്‍ത്തെന്നും അദ്ദേഹം തുറന്നടിച്ചു.

എല്ലാം രാഹുല്‍ ഗാന്ധി. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധി പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിച്ചു. ഉപജാപക വൃന്ദത്തിന്റെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി. സ്തുതി പാഠകരെ സംഘടനാ കാര്യങ്ങള്‍ ഏല്‍പിച്ചു. രാഹുലിന്റെ സുരക്ഷാ ജീവനക്കാരും പി.എയും വരെ കാര്യങ്ങള്‍ തൂീരുമാനിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ആഞ്ഞടിക്കുന്നു. രാഷ്ട്രീയ ഇടം ബി.ജെ.പിക്ക് വിട്ടുനല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒമ്പതു വര്‍ഷമായി ചവറ്റുകൂനയിലാണെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിക്കുന്നു.

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജവെച്ചത്. എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും അദ്ദേഹം രാജി വെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  2 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago