
സഊദി യുവതക്ക് ഫാല്‍ക്കന്‍ ക്ലാസെടുക്കാൻ കോഴിക്കോട് സ്വദേശി, അറബി പക്ഷിപ്രേമികൾക്ക് പ്രാപ്പിടിയനെ കുറിച്ച് വിശദീകരിച്ച് ഡോ: സുബൈർ മേടമ്മൽ
റിയാദ്: അറബികളുടെ ആഡംബരത്തിന്റെ പ്രതീകമായ ഫാല്‍ക്കന്‍ പക്ഷികളെ കുറിച്ച് ക്ലാസെടുത്ത് അറബി യുവത്വത്തിന്റെ ഹൃദയം കവർന്ന് കോഴിക്കോട് സ്വദേശി. തലസ്ഥാന നഗരിയായ റിയാദ് മല്‍ഹമിൽ നടക്കുന്ന വിവിധ ലോക രാജ്യങ്ങളിലെ ഫാല്‍ക്കന്‍ പ്രേമികളുടെ അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ: സുബൈര്‍ മേടമ്മല്‍ അറബ് യുവതക്ക് ഫാല്‍ക്കനുകളെയും അവയുടെ വേട്ടരീതികളെയും കുറിച്ച് ക്ലാസെടുക്കാനെത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ഫാല്‍ക്കന്‍ വേട്ടക്കാരുള്ള രാജ്യമായ സഊദി അറേബ്യയിലെ റിയാദിൽ ആരംഭിച്ച ഇൻറർനാഷനൽ സഊദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷന്റെ രണ്ടാം പതിപ്പിലെ ഈ മലയാളി സാന്നിധ്യം ഏറെ അഭിമാനകരമാണ്. സഊദി ഫാല്‍ക്കന്‍ ക്ലബ്ബിന്റെ അതിഥിയായെത്തിയ അദ്ദേഹം പത്ത് ദിവസം എക്‌സിബിഷന്‍ നഗരിയില്‍ സന്ദര്‍ശകര്‍ക്ക് ഫാല്‍ക്കനുകളെ കുറിച്ച് വിശദീകരിക്കും. സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായ സഊദി ഫാൽക്കൺസ് ക്ലബ് അദ്ദേഹത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർക്ക് കത്തെഴുതി ക്ഷണിച്ചുവരുത്തിയതാണ്.
ഇതാദ്യമായാണ് ഇന്ത്യക്കാരനായ ഗവേഷകന്‍ ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ ക്ലാസെടുക്കാനെത്തുന്നത്.
ഫാല്‍ക്കനുകളെ പരിശീലിപ്പിക്കുന്നതിലും വേട്ടക്കുപയോഗിക്കുന്നതിലും സഊദിയുടെ പുതിയ തലമുറയെ സജ്ജമാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അറബി പാരമ്പര്യ വേഷത്തിൽ ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഏവരുടെയും ഹൃദയം കവരുന്നുണ്ട്. യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രം കോഓഡിനേറ്റർ കൂടിയാണ് ഡോ: സുബൈർ.
റിയാദിൽനിന്ന് 74 കിലോമീറ്ററകലെ മൽഹമിലെ സഊദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് വ്യാഴാഴ്ച ആരംഭിച്ച ഫാൽക്കൺ മേള സെപ്തംബർ മൂന്നുവരെ നീണ്ടു നിൽക്കും. 10 ദിവസം നീളുന്ന മേളയിൽ എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് ശിൽപശാലയും മുഖാമുഖം പരിപാടി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വേണ്ടിയാണ് ശിൽപശാല. പരമ്പരാഗത ഫാല്‍ക്കന്‍ വിനോദങ്ങളില്‍ നിന്ന് സഊദിയുടെ പുതുതലമുറ അകന്നുപോയികൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. സഊദി യുവതക്ക് ഇക്കാര്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചിരുന്നില്ല. ആ വിടവ് നികത്തുകയാണ് ഇദ്ദേഹത്തിന്റെ കർത്തവ്യം.
ഭാവിയിലെ ഫാല്‍ക്കന്‍ വേട്ടക്കാരന്‍ എങ്ങനെ ആകാം എന്ന സെഷന്‍ മൂന്നു മൊഡ്യൂള്‍ ആണ് അവതരിപ്പിക്കുന്നത്. 40 ഇനം ഫാല്‍ക്കനുകള്‍ ലോകത്തുണ്ട്. അതില്‍ പത്തിനവും സഊദിയിലാണ്. മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൽക്കണുകളെ ഉപയോഗിച്ച് വേട്ടയാടുന്നതും വളർത്തുന്നതും സഊദിയിൽ തന്നെയാണ്. ലോകത്തെ ഫാല്‍ക്കന്‍ വേട്ടക്കാരില്‍ അമ്പത് ശതമാനവും സഊദി അറേബ്യയിലാണുള്ളതെന്നാണ് കണക്കുകൾ. കഴിഞ്ഞവർഷം ആരംഭിച്ച സഊദി ഫാൽക്കൺ മേള ഇത്തരത്തിലെ ലോകത്തെ ഏറ്റവും വലിയ മേളയായി മാറിക്കഴിഞ്ഞു.
2001 ല്‍ യുഎഇ ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. യുഎഇ ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗത്വം കിട്ടിയ ഏക അനറബിയുമായിരുന്നു ഇദ്ദേഹം. അബൂദാബിയിൽ വർഷംതോറും നടക്കുന്ന അറബ് ഹണ്ടിങ് ഷോയിൽ തുടർച്ചയായി 20 വർഷമായി പങ്കെടുക്കുന്നുണ്ട്. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടക്കുന്ന ഫാൽക്കൺ മേളകളിലും സ്ഥിരം ക്ഷണിതാവാണ്. 2018ൽ ഖത്തർ മുൻ അമീർ ഹമദ് അൽത്വാനി മൊറോക്കയിൽ തുടങ്ങിയ ഫാൽക്കൺ ബ്രീഡിങ് സെന്ററിന്റെ നിർമാണത്തിൽ കൺസൾട്ടന്റ് എന്ന നിലയിൽ പങ്കാളിയായി.
2019 ൽ ആസ്ട്രലിയൻ ചാൾസ് സ്റ്റർട്ട് യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിലെ ഫാൽക്കണുകളെ കുറിച്ച് ക്ലാസെടുക്കാൻ ക്ഷണിക്കപ്പെട്ടു. 47 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം 27 വര്‍ഷമായി ഫാല്‍ക്കന്‍ പഠനത്തില്‍ വ്യാപൃതനാണ്. 2004 ഡോക്ടറേറ്റും ലഭിച്ചു. തിരൂർ ബാഫഖി യത്തീംഖന ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു അധ്യാപികയായ സജിതയാണ് ഭാര്യ, മക്കൾ: ആദിൽ സുബൈർ (ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എസ്.സി ലൈഫ് സയൻസ് പൂർത്തിയാക്കി), അമൽ സുബൈർ (കാലിക്കറ്റി യൂനിവേഴ്സിറ്റി കാമ്പസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി), അൽഫ സുബൈർ (ആറാം ക്ലാസ് വിദ്യാർഥിനി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 25 minutes ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• an hour ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• an hour ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• an hour ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 2 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 2 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 3 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 3 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 3 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 4 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 4 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 5 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 6 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 6 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 hours ago