HOME
DETAILS

കുതിച്ചു തിരിച്ചെത്തുമോ കോൺഗ്രസ്?

  
backup
August 30, 2022 | 2:55 AM

congress-retutrns-2022-editorial


പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഒക്ടോബറിൽ. കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗമാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച സമയക്രമത്തിന് അന്തിമരൂപം നൽകിയത്. ഒന്നിലധികം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായാൽ ഒക്ടോബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം 19ന് പ്രഖ്യാപിക്കാനാകും. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നിരവധി വെല്ലുവിളികളാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പ്രസിഡന്റിന്റെ അധികാരാരോഹണത്തോടെ കോൺഗ്രസ്, ചാരത്തിൽ നിന്ന് ഉയർന്നുപറന്ന ഫീനിക്‌സ് പക്ഷിയെ ഓർമിപ്പിക്കുമെങ്കിൽ, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മംഗള മുഹൂർത്തങ്ങളിൽ ഒന്നായി അത് രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ല; രക്തധമനികളിൽ ഒഴുകുന്ന വികാരമാണ്.


നൂറുവർഷത്തിന്റെ ജന്മപുണ്യമാണ് കോൺഗ്രസിനെ ജനമനസുകളിൽ ഇന്നും നിലനിർത്തുന്നത്. കാലങ്ങളിലൂടെ വന്ന പുതിയ നേതൃത്വങ്ങൾ പുതിയ ആശയങ്ങളിലൂടെ പാർട്ടിയെ നവീകരിച്ചുകൊണ്ടിരുന്നു. നിരന്തരമായ പുതുക്കിപ്പണിയലിന് വിധേയമായതുകൊണ്ടാണ് കോൺഗ്രസിനു നൂറു തികഞ്ഞിട്ടും യൗവനകാന്തി നിലനിർത്താനായത്. പുതുക്കിപ്പണിയലുകൾ ഇടക്കാലത്ത് മന്ദീഭവിച്ചത് കോൺഗ്രസിന്റെ അപചയങ്ങൾക്ക് കാരണമായിട്ടുണ്ടാകാം. യാഥാർഥ്യം മറച്ചുവച്ചിട്ട് കാര്യമില്ല. പഴയ കാലങ്ങളിൽ തുടർന്നുപോന്ന പുനരുദ്ധാന പ്രവർത്തനങ്ങൾ ഒക്ടോബറിൽ സാരഥിയായി വരുന്ന വ്യക്തിക്ക് കാര്യക്ഷമമായി നിർവഹിക്കാൻ കഴിയുമെങ്കിൽ കോൺഗ്രസിന്റെ പുനർജന്മം ആ ആളുടെ കൂടി നാമധേയത്തോടൊപ്പം ഓർക്കപ്പെടും.


എ.ഒ.ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ 1885ൽ കോൺഗ്രസിനു രൂപം നൽകിയത് ഇന്ത്യക്കാർക്കും ബ്രിട്ടീഷുകാർക്കും ഇടയിലുള്ള അവിശ്വാസവും അകൽച്ചയും ഇല്ലാതാക്കാനായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ഇന്ത്യൻ ജനതയിൽ ബ്രിട്ടീഷ് വിരോധം മുളപൊട്ടിക്കഴിഞ്ഞിരുന്നു. 1920ൽ കോൺഗ്രസ് പ്രസിഡന്റായി ലാലാ ലജ്പത് റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഹ്യൂം വിഭാവന ചെയ്ത കോൺഗ്രസിന്റെ ഘടന മാറി. നയങ്ങളിലും ബ്രിട്ടനോടുള്ള സമീപനങ്ങളിലും കാര്യമായ മാറ്റമുണ്ടായി. 1924ൽ ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സംഘടന സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബഹുജന പ്രസ്ഥാനമായി മാറുകയായിരുന്നു. നിരവധി ഉൾപ്പിരിവുകളിലൂടെ, ചരിത്രത്തിന്റെ നാൾവഴി താണ്ടിയാണ് കോൺഗ്രസ് യാത്ര തുടർന്നത്. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന് കഴിഞ്ഞു. യാഥാസ്ഥിതികരുടെ എതിർപ്പ് മറികടക്കാൻ ഈ വിഷയത്തിൽ സോഷ്യലിസ്റ്റുകളുടെ സഹായവും നെഹ്‌റുവിന് ലഭിച്ചു. ഈയൊരു കാഴ്ചപ്പാടിലാണ് മുസ്‌ലിംകളെയും ഹിന്ദുക്കളെയും മറ്റു വിഭാഗങ്ങളെയുമെല്ലാം ഒരേ ചരടിൽ എന്ന പോലെ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അണിനിരത്താൻ സ്വാതന്ത്ര്യലബ്ധിക്കുശേഷവും നെഹ്‌റുവിനു കഴിഞ്ഞത്. അതിനാലാണ് ഇന്ത്യൻ മണ്ണിൽ മഹാവൃക്ഷമായി നിലനിൽക്കാൻ ഇന്നും കോൺഗ്രസ് പ്രസ്ഥാനത്തിനു കഴിയുന്നത്. കോൺഗ്രസിന് പോറലേൽക്കുക എന്നത് ഇന്ത്യൻ മതേതര, ജനാധിപത്യ മൂല്യങ്ങൾക്ക് ക്ഷതമേൽക്കുക എന്നതിനു തുല്യമാണ്. അതിനാലാണ് കോൺഗ്രസ് അധ്യക്ഷപദവിയിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും പ്രതിഭാസമ്പന്നരായ യുവാക്കളെ ജാതി, മത ഭേദമില്ലാതെ ഉയർത്തിക്കൊണ്ടുവരാൻ നെഹ്‌റു ശുഷ്‌ക്കാന്തി കാണിച്ചത്. ആ ദൂരക്കാഴ്ചയാണ് അദ്ദേഹത്തിന് ശേഷവും കോൺഗ്രസിനെ നിലനിർത്തിയത്.


2017ൽ ആണ് രാഹുൽഗാന്ധിയുടെ കരങ്ങളിൽ കോൺഗ്രസ് സാരഥ്യം എത്തിയത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് 2019ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പിൽ താൻ തനിച്ചായിരുന്നു നരേന്ദ്ര മോദിക്കെതിരേ പോരാടാനുണ്ടായിരുന്നതെന്ന രാഹുലിന്റെ സങ്കടം ശരിയായിരുന്നു. ബൊഫോഴ്‌സ് തോക്ക് വിവാദം രാജീവ് ഗാന്ധിയുടെ പരാജയത്തിന് കാരണമായതുപോലെ ഫ്രാൻസിലെ റഫാൽ യുദ്ധവിമാന ഇടപാട് നരേന്ദ്ര മോദി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് കരുതിയതായിരുന്നു പൊതുസമൂഹം. എന്നാൽ അത് ഉയർത്തിക്കൊണ്ടുവരാനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചർച്ചാവിഷയമാക്കാനും രാഹുലിനൊപ്പം മുതിർന്ന നേതാക്കൾ ഉണ്ടായില്ല. അതേത്തുടർന്നാണ് പാർട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചത്. 2019ൽ രാജിവക്കുമ്പോൾ രാഹുൽഗാന്ധി ഒരു നിർദേശംവച്ചിരുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാൾ പ്രസിഡന്റായി വരട്ടെ എന്ന്. നേരത്തെയും നെഹ്‌റു കുടുംബത്തിനു പുറത്തുള്ള നിരവധി നേതാക്കൾ കോൺഗ്രസ് പ്രസിഡന്റുമാരായി വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ കഴിഞ്ഞ ഏപ്രിലിൽ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ ഉപദേശം കോൺഗ്രസ് അതിന്റെ ആത്മാവ് നിലനിർത്തി അടിമുടി മാറണമെന്നായിരുന്നു. പ്രവർത്തകരുമായി കൂടുതൽ ഇടപഴകാനും അവരുമായി ആശയവിനിമയം നടത്താനും തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ പുതുതായി വലിയൊരു വിഭാഗം വോട്ടർമാർ രൂപംകൊള്ളുകയാണ്. ഇവരിൽ ദരിദ്രർ, ഗ്രാമീണർ, കർഷകർ, സ്ത്രീകൾ എന്നിവരുണ്ടാകുമെന്നും ഇവരെ കൂടെ നിർത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടതെന്നും പ്രശാന്ത് കിഷോർ നേതൃത്വത്തോട് വ്യക്തമാക്കി. ഈയൊരു പശ്ചാതലത്തിലായിരുന്നു കഴിഞ്ഞ മേയിൽ രാജസ്ഥാനിലെ ഉദയ്പുരിൽ മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിന് കോൺഗ്രസ് തയാറായത്. സംഘടനാപരമായി കോൺഗ്രസിന് പുതുജീവൻ നൽകുവാനുള്ള തീരുമാനങ്ങൾ അന്ന് കൈക്കൊള്ളുകയും ചെയ്തു. ആറ് ഉപസമിതികൾ തയാറാക്കിയ പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായാണ് പുതിയ പ്രസിഡന്റിനെ ഇപ്പോൾ തെരഞ്ഞെടുക്കാൻ പോവുന്നത്.


കോൺഗ്രസ് അതിജീവനത്തിന്റെ ഈ കഠിനപാത താണ്ടിയേ മതിയാകൂ. കാലം ഏൽപ്പിക്കുന്ന ദൗത്യമാണത്. ആ ദൗത്യനിർവഹണത്തിന് വേണ്ടിയാണ് മഹാ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ, മതേതര സമൂഹം കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago