റോഡ് വികസനത്തിനായി 50 വര്‍ഷത്തോളെ പഴക്കമുള്ള 314 കബറുകള്‍ പൊളിച്ച് നീക്കി പാലപ്പെട്ടി ബദര്‍ പള്ളി
പൊന്നാനി: ദേശീയപാത നിര്‍മ്മാണത്തിനായി ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. 314 ഖബറുകളാണ് പൊളിച്ചുമാറ്റിയത്. നിറഞ്ഞ കൈയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍. നിരവധിയാളുകളാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്.
ദേശീയ പാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വര്‍ഷം മുതല്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.ജെ.സി.ബി ഉപയോഗിച്ചാണ് ഖബറുകള്‍ പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിച്ചത്.എല്ലുകളും, പഴകിയ പോളിസ്റ്റര്‍ തുണികളും മാത്രമാണ് പൊളിച്ച ഖബറുകളില്‍ നിന്ന് ലഭിച്ചത്.
പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകള്‍ കുഴിച്ച് എല്ലുകള്‍ കഫന്‍ ചെയ്തു.ദേശീയപാതക്ക് സ്ഥലം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത് മുതല്‍ കഴിഞ്ഞ 15 വര്‍ഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകള്‍ കുഴിച്ച് മയ്യിത്ത് സംസ്‌ക്കരിക്കുന്നത്.റോഡ് വികസനം മുന്നില്‍ കണ്ട് കഴിഞ്ഞ 15 വര്‍ഷമായി ഈ ഭാഗത്ത് ആരുടെയും മയ്യിത്തുകള്‍ ഖബറടക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."