HOME
DETAILS

അദാനി കോർപറേറ്റിന്റെ മാധ്യമാലിംഗനം

  
backup
September 01 2022 | 03:09 AM

adani-and-media2022

ദാമോദർ പ്രസാദ്


സ്വകാര്യ വാർത്താ ചാനലായ എൻ.ഡി ടി.വിയുടെ 29.18 ശതമാനം ഓഹരികൾ നിലവിലെ ഉടമകളായ രാധിക റോയുടെയും പ്രണോയ് റോയുടെയും അനുമതിയില്ലാതെ അദാനി കോർപറേഷന്റെ ഭാഗമായ മാധ്യമസ്ഥാപനം ഏറ്റെടുത്തത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരേ നടന്ന കൈയേറ്റമെന്ന നിലയിലാണ് ആഗോളതലത്തിൽ ലിബറൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോർപറേറ്റുകളായ അംബാനിയും അദാനിയും മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിനെതിരേ ഡൽഹി പ്രസ് ക്ലബും പ്രസ്താവന ഇറക്കുകയുണ്ടായി. ഇന്ത്യയുടെ മാധ്യമ ചരിത്രത്തിൽ കുത്തക മുതലാളിമാർ ആദ്യമായല്ല മാധ്യമങ്ങൾ ഏറ്റെടുക്കുന്നതും നടത്തുന്നതും. ബിർളയും ഗോയങ്കയും ജെയിൻ ഗ്രൂപ്പിന്റെ ബെനറ്റ് ആൻഡ് കോൾമാൻ മാധ്യമമേഖലകളിലെ കുത്തകകളായിരിന്നു. ഇപ്പോഴും അങ്ങനെത്തന്നെ. കോർപറേറ്റുകൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് പലപ്പോഴും വലിയ എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.
എൺപതുകളുടെ ഒടുവിൽ മലയാള മാധ്യമമായ 'മാതൃഭൂമി'യുടെ ഓഹരികൾ ബെനറ്റ് ആൻഡ് കോൾമാൻ വാങ്ങിക്കൂട്ടുന്നതിനെതിരേ കേരളത്തിലെ നക്സലൈറ്റ് ഗ്രൂപ്പിലെ ഒരു വിഭാഗമടക്കം ആ സമയത്തെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും സാംസ്‌കാരിക നായകരും എഴുത്തുകാരും ശക്തമായ പ്രതിരോധമുയർത്തി രംഗത്തുവന്നിരുന്നു. അന്ന് ബെനറ്റ് ആൻഡ് കോൾമാൻ 'മാതൃഭൂമി' പ്രസിദ്ധീകരണങ്ങളെ പൂർണമായും ഏറ്റെടുത്തിരുന്നുവെങ്കിൽ പിന്നീട് മലയാളത്തിലെ എഴുത്തുകാർ പ്രസ്തുത മാധ്യമത്തിലെ എഴുത്തവസാനിപ്പിക്കുമായിരുന്നോ എന്നത് സംശയമായി നിലനിൽക്കുന്നുവെങ്കിലും എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നത് വാസ്തവമാണ്. കേരളത്തിന്റെ തനിമക്കെതിരേയുള്ള ഒരധിനിവേശമായാണ് 'മാതൃഭൂമി'യുടെ ഏറ്റെടുക്കൽ വ്യാഖ്യാനിക്കപ്പെട്ടത്. ഒടുവിൽ ബെനറ്റ് ആൻഡ് കോൾമാൻ ഇതിൽ നിന്ന് പിന്തിരിയേണ്ടിവന്നു.


'ദ ക്വിൻ്റി'ലൂടെ തുടക്കം


'മാതൃഭൂമി' ഏറ്റെടുക്കുന്നതിലെ പ്രതിഷേധം കേരളത്തിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും ഇന്ന് എൻ.ഡി ടി.വിയെ അദാനി കോർപറേഷൻ ഏറ്റെടുക്കുന്നതിലുള്ള ആശങ്ക ആഗോള മാധ്യമങ്ങൾ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അദാനിയുടെ മാധ്യമസ്ഥാപനം ആദ്യമായി ഏറ്റെടുത്തത് ബിസിനസ് മാധ്യമപ്രവർത്തകനും സംരംഭകനുമായ രാഘവ് ബെലിന്റെ ഉടമസ്ഥതയിലുള്ള 'ദ ക്വിൻ്റ് 'ഓൺലൈൻ മാധ്യമമാണ്. എൻ.ഡി.ടി.വിയെ അദാനി കോർപറേഷൻ ഏറ്റെടുക്കാൻ പോകുന്നുവെന്നുള്ള ശ്രുതി അന്തരീക്ഷത്തിൽ കുറച്ചു കാലമായി തന്നെയുണ്ട്. അദാനി മീഡിയ നെറ്റ്‌വർക്സ്‌ ലിമിറ്റഡ് (എ.എം.എൻ.എൽ) മാധ്യമ മേഖലയിലേക്ക് വൻതോതിൽ നിക്ഷേപം നടത്താനും ബിസിനസ് സാമ്രാജത്വത്തിലേക്ക് മാധ്യമരംഗത്തെകൂടി ചേർക്കാനുമുള്ള മറ്റൊരു പ്രധാന കാരണം മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായുള്ള മത്സരത്തിൽ മേൽക്കൈ നേടാനാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നയുടനെ അംബാനിയുടെ റിലയൻസ് കോർപറേഷൻ നെറ്റ്‌വർക് -18 മാധ്യമ ശൃംഖല ഏറ്റെടുക്കുകയുണ്ടായി. മാധ്യമരംഗത്തേക്കുള്ള അംബാനിയുടെ ചുവടുവയ്പ്പ് ഇന്നത്തെ അതേപോലെ വലിയ ആശങ്കയുളവാക്കിയതാണ്.


ആശങ്കയെന്തിന്?


കോർപറേറ്റുകൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിൽ ആശങ്കകളുടെ അടിസ്ഥാനം എന്താണ്. ലിബറൽ-ഇടതുപക്ഷ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വനരോദനം മാത്രമാണോ ഇത്? പത്രപ്രവർത്തകയും മാധ്യമ നിരൂപകയുമായ പമേല ഫിലിപ്പോസ് ദ വയർ ഓൺലൈനിൽ എഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുന്ന ഒരു വസ്തുത പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. പഴയ കുത്തക മുതലാളിമാരായ മാധ്യമ ഉടമസ്ഥരിൽനിന്ന് വ്യത്യസ്തമായി മാധ്യമപ്രവർത്തനത്തെക്കുറിച്ചു തന്നെ വളരെ സങ്കുചിത സമീപനമാണ് അദാനി കോർപറേഷൻ വച്ചുപുലർത്തുന്നത്. തങ്ങൾക്കെതിരേ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ മേൽ ഒട്ടനവധി കേസുകൾ, പ്രത്യേകിച്ചും സ്ലാപ്പ് (SLAPP പൊതു ഇടപെടലിനെതിരേയുള്ള തന്ത്രപരമായ കേസ്) നൽകിക്കൊണ്ടാണ് വിമർശനങ്ങളുടെ അദാനി വായമൂടിക്കെട്ടുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയിൽ ഇന്ദിരാഗാന്ധിയുടെ സെൻസർഷിപ്പ് ഭരണത്തിനെതിരേ നിലപാടെടുത്ത എഡിറ്റർമാർക്ക് പിന്തുണ നൽകിയ ഗോയങ്കയുടെ പാരമ്പര്യത്തിൽപ്പെട്ടയാളല്ല ഈ പുത്തൻക്കൂറ്റ് കോർപറേറ്റ് മുതലാളിമാർ.


2021ൽ നടന്ന ജെ.പി മോർഗൻ സമ്മിറ്റിൽ ഗൗതം അദാനി പ്രഖ്യാപിച്ചത് മാധ്യമസ്വാതന്ത്ര്യവും മാധ്യമവിമർശനവും ദേശീയതയുടെ അന്തസിന് ബാധിക്കുന്ന വിധമാകരുത് എന്നാണ്. കൊവിഡ് മഹാമാരി നേരിടുന്നതിൽ കേന്ദ്ര സർക്കാരിന്റെ വമ്പിച്ച വീഴ്ച മാധ്യമങ്ങൾ ചർച്ചയാക്കിയതിനെതിരേ കൂടിയായിരുന്നു ഈ പ്രതികരണം. രണ്ടാംഘട്ട മഹാമാരിയുടെ പടർച്ചയിൽ ആകെ പതറിയ കേന്ദ്ര സർക്കാരിനെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശിക്കാൻ ധൈര്യം കാണിച്ച ഏക ഇംഗ്ലീഷ് വാർത്ത ചാനലാണ് എൻ.ഡി.ടി.വി. അച്ചടി മാധ്യമങ്ങളിൽ ചിലതും ഈ ധൈര്യം പ്രകടിപ്പിച്ചിരുന്നു. ഇത് മാത്രമല്ല, മോദി സർക്കാർ കൊണ്ടുവന്ന പൗരത്വം ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ നടന്ന പ്രക്ഷോഭങ്ങളെ റിപ്പോർട്ട് ചെയ്യുകയും പല ഘട്ടങ്ങളിലായി വിമർശനാത്മക ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട് എൻ.ഡി.ടി.വി. ഇതേ സമീപനം തന്നെയാണ് കർഷക സമരത്തിന്റെ കാര്യത്തിലും ഈ ചാനൽ സ്വീകരിച്ചത്. ഡൽഹി കലാപത്തിൽ ബി.ജെ.പിയുടെ ഡൽഹി നേതാക്കൾ വഹിച്ചപങ്കും സധൈര്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി. അങ്ങനെ എല്ലാ അർഥത്തിലും മോദി സർക്കാരിനെതിരേ വിമർശനം ഉന്നയിക്കാൻ കെൽപുകാണിച്ച മാധ്യമമെന്ന നിലയിൽ എൻ.ഡി.ടി.വിയോട് കടുത്ത അപ്രീതി കേന്ദ്രസർക്കാരിനുണ്ട്.


എൻ.ഡി.ടി.വിയുടെ ഭാഗത്തുനിന്ന് ഗുരുതര തെറ്റുകൾ പിണഞ്ഞിട്ടുണ്ടെന്നുള്ളതും നേരാണ്. മാധ്യമരംഗത്തേക്ക് വമ്പിച്ച തോതിൽ കയറിവന്ന വൻകിട മൂലധനവും അതുമായി ബന്ധപ്പെട്ട ഇടപാടുകളും ഈ ചാനൽ ആരംഭത്തിൽ സൂക്ഷിച്ചിരുന്ന സുതാര്യതയ്ക്ക് ഭ്രംശംവരുത്തിയെന്ന വിമർശനം തള്ളിക്കളയേണ്ടതല്ല. എന്നാൽ സുതാര്യത ഉറപ്പാക്കാനോ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ശക്തിപ്പെടുത്താനോ ഉദ്ദേശിച്ചല്ല അദാനി മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് എന്നത് കോർപറേറ്റുകൾ പിന്തുടരുന്ന പ്രവർത്തന വഴിയിൽനിന്ന് വ്യക്തമാണ്. പിടിച്ചടക്കൽ തന്ത്രമാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യത്വത്തിന്റെ വിപുലീകരണത്തിൽ കൈക്കൊള്ളുന്ന രീതി. മുകേഷ് അംബാനിയെ പിന്നിലാക്കിക്കൊണ്ടു ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായതും ലോകത്തെ മൂന്നാമത്തെ സമ്പന്നനായ ഏഷ്യക്കാരനായതും വളരെയടുത്ത കാലത്താണ്. ഏറ്റവും ചുരുങ്ങിയകാലത്തിനകം വളരെ വേഗത്തിൽ സമ്പന്നരുടെ ശ്രേണിയിലെ മുകൾ തട്ടിലേക്കുള്ള കുതിച്ചുകയറ്റം നടത്തിയ വ്യവസായി കൂടിയാകണം ഗൗതം അദാനി. അദ്ദേഹത്തിൻ്റെ ബിസിനസ് സാമ്രാജ്യത്വത്തിന്റെ വളർച്ചയ്ക്കും സംരംഭകത്വത്തിനും എന്നും നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങുന്ന ബന്ധമാണ് ഇത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി തീരുമാനിക്കപ്പെട്ട നരേന്ദ്ര മോദി അദാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിൽ അദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്തത് വലിയ വിമർശനമുയർത്തിയിരുന്നു.


വഴിവിട്ട ബന്ധം


കേന്ദ്ര സർക്കാരിന്റെ പിന്തുണ തന്നെയാണ് അദാനി കോർപറേഷന്റെ പ്രധാന ആസ്തി. കോൺഗ്രസ് ദേശീയ നേതൃത്വത്തിനൊഴിച്ചു ഇതരരാഷ്ട്രീയ പാർട്ടികൾക്ക് അദാനി കോർപറേഷൻ അഭിമതനാണ്. കേന്ദ്ര സർക്കാരും അദാനി കോർപറേഷനും തമ്മിലുള്ള ബന്ധത്തിനെതിരേ രാഹുൽ ഗാന്ധി നിരന്തരം വിമർശനം ഉന്നയിക്കാറുണ്ട്. എന്നാൽ സി.പി.എം അദാനി - അംബാനി കോർപറേഷനുകളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കെതിരേ പ്രത്യയശാസ്ത്ര വിമർശനങ്ങൾ സ്ഥിരമായി രേഖപ്പെടുത്താറുണ്ടെങ്കിലും പ്രായോഗികതലത്തിൽ ഗൗതം അദാനിയുമായി നല്ല സമ്പർക്കം പുലർത്തുന്നതോടൊപ്പം അവരുടെ സംരംഭമായ വിഴിഞ്ഞം തുറുമുഖ നിർമാണത്തിനു ഭരണപരമായ എല്ലാ പിന്തുണയും നൽകുന്നു. യു.ഡി.എഫ് ഭരണകാലത്തു ആരംഭിച്ച തുറമുഖ നിർമാണപദ്ധതിയുടെ കരാർ വ്യവസ്ഥക്കെതിരെ എൽ.ഡി.എഫ് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. പക്ഷേ ഈ നിലപാടുകളിൽ മാറ്റംവന്നിരിക്കുന്നു എന്നു മാത്രമല്ല തുറുമുഖ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മത്സ്യത്തൊഴിലാളികളുടെ അതിജീവന പ്രശ്നം വികസനത്തിന്റെ പേരിൽ അവഗണിക്കുകയുമാണ് ചെയ്യുന്നത്.


ആദിവാസി മേഖലയിലെ ഖനനമാണെങ്കിലും ആസ്‌ത്രേലിയയിലെയും കേരളത്തിലെയും തുറമുഖ നിർമാണമാണെങ്കിലും പരിസ്ഥിതിക്കും അതാതിടങ്ങളിലെ ജീവിതവ്യവസ്ഥയ്ക്കും കനത്ത ആഘാതമേൽപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ വികസനത്തിന്റെ പേരിൽ ഇടതു-വലതു ഭേദമില്ലാതെ രാഷ്ട്രീയവർഗം എവിടെയും പിന്തുണയ്ക്കുന്നു. വികസനകാര്യത്തിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു പകരം കോർപറേറ്റുകളുടെ സാമ്പത്തിക പ്രത്യയശാസ്ത്രം അധീശത്വം വഹിക്കുന്ന ഒരു കാലത്തിൽ എത്രയും എളിയ തോതിലാണെങ്കിൽ പോലും ബഹുജനമാധ്യമങ്ങൾ ഉയർത്തുന്ന വിമർശനങ്ങൾക്ക് കോർപറേറ്റുകളുടെ ആശ്ലേഷത്തോടെ ഇടം ലഭിക്കാതെ പോകുമോ എന്നതാണ് ജനാധിപത്യത്തിന്റെ ഉള്ളുലയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago