HOME
DETAILS

ഇരുട്ടുകൊണ്ട് അടച്ചാൽ തീരുന്നതല്ല കാലാവസ്ഥാപ്രതിസന്ധി

  
backup
September 01 2022 | 03:09 AM

global-warming-and-its-2022


ലോകത്താകമാനമുള്ള കാലാവസ്ഥാവ്യതിയാനം കേരളത്തെയും രൂക്ഷമായ രീതിയിൽ ബാധിച്ചു കഴിഞ്ഞു. മഴയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വരികയും നഗരങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യുന്നത് പതിവാകുന്നു. ഉരുൾപൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സംസ്ഥാനമെന്ന നിലയിൽ, കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചാണോ നമ്മുടെ നാട്ടിൽ നടന്ന വികസനങ്ങളത്രയും എന്ന് ചിന്തിക്കേണ്ട സമയമായി. ക്ലൈമറ്റ് ആക്ഷൻ പദ്ധതികൾ കാലാവസ്ഥാവ്യതിയാനത്തിനൊപ്പം ലോകത്ത് വിവിധ രാജ്യങ്ങളിൽ നടപ്പാക്കിവരുമ്പോഴും കേരളം എവിടെ എത്തിനിൽക്കുന്നു എന്ന് നാം പരിശോധിക്കാറില്ല. ഫലപ്രദമായ എന്തെല്ലാം കാര്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ദുരന്ത ആഘാതത്തെ ചെറുക്കാൻ നാം സ്വീകരിച്ചു എന്നിവയെല്ലാം ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചു.


രാഷ്ട്രീയ നിറ വ്യത്യാസം ഇല്ലാതെ ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ ഒന്നിച്ചുനിന്നു നേരിടേണ്ടതാണ് ക്ലൈമറ്റ് ആക്ഷൻ. പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന മലയാളി ഇപ്പോഴും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിച്ചു തുടങ്ങിയിട്ടില്ലെന്നതാണ് സത്യം. ഇനിയും നാം ഇതേക്കുറിച്ച് ഫലപ്രദമായി പ്രവർത്തിച്ചിട്ടില്ലെങ്കിൽ കേരളത്തിന് ഓരോ വർഷവും കോടികളുടെ നഷ്ടം ഇതുമൂലം സംഭവിക്കും. ആൾനാശവും ഉണ്ടാകും.
ഭൂമധ്യരേഖയിൽ നിന്ന് വടക്ക് എട്ടു മുതൽ 12 ഡിഗ്രിക്ക് ഇടയിലുള്ള സംസ്ഥാനമാണ് കേരളം. ട്രോപിക്കൽ വെതർ എന്ന സങ്കീർണ കാലാവസ്ഥ നേരിടുന്ന പ്രദേശം. ലോകത്താകമാനം ഭൂമിയുടെ മധ്യഭാഗം എന്നറിയപ്പെടുന്ന ഭൂമധ്യരേഖയോട് അടുത്തുള്ള ട്രോപികൽ പ്രദേശങ്ങളിലെല്ലാം പ്രകൃതിക്ഷോഭം രൂക്ഷമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ വെല്ലുവിളിയാണ് എന്ന സത്യംകൂടി നാം മറന്നുകൂട. ഒരു കാലത്ത് നമുക്ക് മിതോഷ്ണ കാലാവസ്ഥ നൽകിയിരുന്ന പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടവും കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് ഇപ്പോൾ കേരളത്തിന് ഭീഷണിയാകുകയാണ്. തീവ്രമഴക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ഒരു കാരണം ഈ ഭൂപ്രകൃതി തന്നെയാണ്. കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ പെയ്യുന്ന തീവ്ര കാലാവസ്ഥാ സാഹചര്യമാണ് കേരളത്തിൽ വർധിച്ചുവരുന്നത്. ഇതാണ് പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നത്. ഇതോടൊപ്പം പരിസ്ഥിതി സൗഹൃദമല്ലാത്ത വികസനവും ഖനനവും നിർമാണ പ്രവർത്തനങ്ങളുമെല്ലാം കേരളത്തെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.
സർക്കാരുകളാണ് ഇതിലെ പ്രതികൾ എന്ന് പറയാതെ വയ്യ. കാലാവസ്ഥ വില്ലനാകുമെന്നും അത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുൻകൂട്ടി കാണാൻ കഴിയാത്തത് നമ്മുടെ വീഴ്ചയാണ്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച കാലത്തും നാം ഈ മേഖലയിൽ പിന്നോക്കത്തിൽ തന്നെയാണെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ചോദ്യോത്തരം കേട്ടാൽ വ്യക്തമാകുക. ജനപ്രതിനിധികൾ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് പഠിക്കേണ്ടത് ഇനിയുള്ള കാലം അത്യാവശ്യമാണ്. ദുരന്ത നിവാരണ വിഭാഗം സംസ്ഥാന സർക്കാരിനൊപ്പവും കാലാവസ്ഥാ പ്രവചന വകുപ്പ് കേന്ദ്രത്തിനൊപ്പവുമാണ്. ഇവർക്കിടയിൽ ഏകോപനത്തോടെയുള്ള പ്രവർത്തനം നടക്കുകയും ആവശ്യമായ രീതിയിൽ മാറ്റങ്ങളുണ്ടാകുകയും ചെയ്താലേ മികച്ച രീതിയിൽ ദുരന്ത പ്രതികരണം സാധ്യമാകൂ. ദുരന്തം വന്ന ശേഷമുള്ള കാര്യമാണിത്. അതിനു മുൻപ് ദുരന്ത ലഘൂകരണത്തിന് എന്തെല്ലാം ചെയ്യണമെന്നത് ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതിയാണ്.


റോഡുകളും ഓടകളും നഗരങ്ങളും നിർമിക്കുമ്പോൾ തന്നെ ആ പ്രദേശത്ത് എത്ര മഴപെയ്യുമെന്നും എത്ര വെള്ളം ഉണ്ടാകുമെന്നും അത് ഒഴുകിപ്പോകാൻ എത്ര വലിയ ഓടകൾ വേണമെന്നും എന്നെല്ലാം നേരത്തെ കണക്കുകൂട്ടി നടപ്പാക്കണം. ഇത്തരം കാര്യങ്ങളിൽ പുനർവിചിന്തനമില്ലെങ്കിൽ കേരളം എല്ലാ മഴക്കാലത്തും പ്രളയത്തെ നേരിടേണ്ടിവരുമെന്നതിൽ തർക്കമില്ല. ഫ്ളഡ് മാപ്പിങ് ഉൾപ്പെടെയുള്ളകാര്യങ്ങൾ ഇതിനാവശ്യമാണ്. വാർഡു തലത്തിൽ തന്നെ ഇത്തരം സർവേ പൂർത്തിയാക്കണം. ഇതൊന്നുമില്ലാതെ ഏതെങ്കിലും വിദേശ മാതൃകകൾ നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയാൽ അത് വിജയിച്ചെന്നു വരില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമായിരിക്കില്ല ആ പദ്ധതി വിജയിച്ച രാജ്യത്തുള്ളത്. ഇവിടത്തെ പ്രത്യേക സാഹചര്യത്തിന് അനുസൃതമായ പ്രളയ മുന്നൊരുക്ക പദ്ധതിയാണ് വേണ്ടത്. ഇനിയും അത് ഉടൻ നടപ്പാക്കിയില്ലെങ്കിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാരിന് കഴിഞ്ഞെന്നു വരില്ല.


കേരളത്തിലെ മഴ പാറ്റേൺ ചരിത്രത്തിലില്ലാത്ത വിധം മാറുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞ 35 വർഷത്തെ കണക്ക് പരിശോധിച്ചാൽ മതി. തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാൻ ചങ്കൂറ്റം നമുക്കുണ്ടാകുമെങ്കിലും നമ്മുടെ ഭൂപ്രകൃതിക്ക് അതുണ്ടാകണമെന്നില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ആൾനാശവും സ്വത്തുനാശവും വേഗത്തിൽ സംഭവിക്കുമെന്ന് വിസ്മരിക്കരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി എത്രനാൾ മുന്നോട്ടുപോകാനാകുമെന്നും ചിന്തിക്കണം.


തീവ്ര കാലാവസ്ഥാ സാഹചര്യം ലോകത്ത് എല്ലായിടത്തും വർധിച്ചുവരികയാണ്. കാലാവസ്ഥാവ്യതിയാനത്തിനും ദുരന്ത നിവാരണത്തിനും പ്രത്യേക വകുപ്പും മന്ത്രിയും വിദഗ്ധരും സംവിധാനങ്ങളും ഇനിയുള്ള കാലം കേരളത്തിന് അനിവാര്യമാണ്. മഴ പെയ്യുമ്പോൾ മാത്രം ചർച്ച ചെയ്യുകയും പിന്നീട് എല്ലാം മറക്കുകയും ചെയ്യുന്ന രീതി തുടരുന്നത് അപകടകരമാണ്. വർഷങ്ങളുടെ പരിശ്രമമുണ്ടെങ്കിൽ കാലാവസ്ഥാവ്യതിയാനത്തെ ഒരു പരിധിവരെ നേരിടാനാകും. പല രാജ്യങ്ങളിലും ഇത്തരത്തിൽ സംവിധാനമുണ്ട്. ജനങ്ങളും സർക്കാരും ഒറ്റക്കെട്ടായി ഇതിനായി രംഗത്തിറങ്ങണം. ഇരുട്ടുകൊണ്ട് ഓട്ടയച്ചാൽ തീരുന്നതല്ല കാലാവസ്ഥാ പ്രതിസന്ധി. പ്രകൃതി ക്ഷോഭത്തെ തടയാനാകില്ല. അതിനനുസരിച്ച് രക്ഷാമാർഗം തേടുക മാത്രമാണ് പരിഹാരം. തുടർന്നുള്ള വർഷങ്ങളിലും ഇവിടെ ജനങ്ങൾക്ക് ജീവിക്കണമെങ്കിൽ നടപടികൾ ഇനിയും വൈകിപ്പിച്ചുകൂടാ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago