HOME
DETAILS

ചിറകടിക്കും മുമ്പേ നിലം പൊത്തുന്നു, പക്ഷി ജീവിതങ്ങൾ

  
backup
September 02 2022 | 18:09 PM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82

മുഷ് താഖ് കൊടിഞ്ഞി
തിരൂരങ്ങാടി • കാറ്റും കോളും വന്നിട്ടും ചില്ലകളിൽ അള്ളിപ്പിടിച്ചിരുന്ന് അവർ മുട്ടയിട്ടു; കുഞ്ഞുങ്ങളെ വിരിയിച്ചു. ഒട്ടേറെ തലമുറകൾ പിറവികൊണ്ടു പറന്നു പോയി.
പക്ഷേ യന്ത്രക്കൈ പിടിച്ചുകുലുക്കിയപ്പോൾ പിടിച്ചു നിൽക്കാനായില്ല. ചുട്ടുപൊള്ളുന്ന ടാർപാതയിലേക്ക് എറിയപ്പെടുമ്പോൾ ഒന്നു പിടയാൻ പോലുമായില്ല. കണ്ടുനിന്നവരുടെ കരളലിയിച്ച് നിമിഷാർധത്തിൽ പിടഞ്ഞില്ലാതായി പക്ഷി കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾക്ക് ചുറ്റും അമ്മക്കിളികൾ വട്ടമിട്ട് കരഞ്ഞു.
വ്യാഴാഴ്ച മലപ്പുറം എ.ആർ നഗർ പഞ്ചായത്തിലെ വി.കെ പടിയിലെ പക്ഷിക്കുരുതിയുടെ ദാരുണ ചിത്രം മനഃസാക്ഷിയെ ഞെട്ടിക്കും. ഇടിമൂഴിക്കൽ – കുറ്റിപ്പുറം ദേശീയപാത വികസനത്തിനാണ് പാതയോരത്തെമരങ്ങൾ മുറിച്ചത്. രാത്രിയും പണി നടക്കുന്നതിനാൽ മരങ്ങളിലെ പക്ഷികളുടെ ദുരവസ്ഥ ആരുമറിഞ്ഞില്ല. ദേശവാസികൾ മൊബൈലിൽ ദൃശ്യം പകർത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. കൂടുകൾ മാറ്റാതെ മരങ്ങൾ മുറിച്ചതോടെയാണ് പക്ഷികൾ നിലം പതിച്ചത്. നീർക്കാക്കകളും കൊക്കുകളുമടക്കം 60 ലേറെ പക്ഷിക്കുഞ്ഞുങ്ങളും അടയിരുന്ന 30 ലേറെ തള്ളപ്പക്ഷികളുമാണ് ചത്തത്.
കൂടുള്ള മരം പക്ഷി പറന്നു പോയ ശേഷമേ മുറിക്കാവൂ എന്ന ചട്ടമുള്ളപ്പോഴാണ് നിർദയം അധികൃതരുടെ നടപടി.
ജെ.സി.ബി ഡ്രൈവറെയും, മരംമുറി കരാറുകാരനെയും, തൊഴിലാളിയെയും എടവണ്ണ റേഞ്ച് ഓഫീസർ തറമ്മൽ റഹീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയപാത നിർമാണ കരാറുകാരന്റെ പേരിൽ കേസെടുത്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
കരാറുകാരനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ തൊടുപുഴയിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago