HOME
DETAILS
MAL
പ്രഭാത ഭക്ഷണ പദ്ധതിയുമായി വടക്കാങ്ങര ഗവ. യു.പി സ്കൂള്‍
backup
August 24 2016 | 19:08 PM
മങ്കട: പ്രഭാത ഭക്ഷണം 'പത്തു മണിക്കഞ്ഞി' പദ്ധതി നടപ്പാക്കി വടക്കാങ്ങര ഗവ. യു.പി സ്കൂള്‍ മാതൃകയാകുന്നു. രാവിലെ മദ്റസ പഠനം കഴിഞ്ഞു മറ്റു ജീവിത സാഹചര്യം കാരണം പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികള്‍ക്കാണു കഞ്ഞിയും തേങ്ങാ ചമ്മന്തിയും നല്‍കുന്നത്. ചില ദിവസങ്ങളില്‍ വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കാനും പദ്ധതിയുണ്ട്. 'ഒപ്പം നടക്കാം ഒപ്പം നടത്താം' വടക്കാങ്ങര വിദ്യാഭ്യാസ ഗ്രാമം പദ്ധതിയുടെ ഭാഗമായാണിത്. മങ്കട ഉപജില്ലയില്‍ ആദ്യമായാണു പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.
പി.ടി.എ പ്രസിഡന്റ് സി.പി സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്മാന് ഷെമീര്‍ രാമപുരം അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.പി ശുക്കൂര്‍, മേലേ വിളക്കത്തില്‍ അനീസ, എച്ച്. എം. ഇ.എസ്. മാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."