ലോകത്തിലെ ഏറ്റവും 'വളഞ്ഞ കെട്ടിടം' ഡാന്‍സ് ഓഫ് ലൈറ്റിന്റെ ചിത്രങ്ങള്‍ ചൈന പുറത്തുവിട്ടു
ബെയ്ജിങ്: നിര്‍മാണ വൈദഗ്ധ്യം കൊണ്ടും നവീന ഡിസൈന്‍ കൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയ 180 മീറ്റര്‍ ഉയരമുള്ള ഡാന്‍സ് ഓഫ് ലൈറ്റ് ടവര്‍ എന്ന വിസ്മയ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ ചൈന പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും 'വളഞ്ഞ കെട്ടിടം' എന്നറിയപ്പെടുന്ന ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കെട്ടിടത്തിന്റെ ഓരോ നിലയും 8.8 ഡിഗ്രി വക്രമുള്ളതാണ്. ഇത് ഓരോ ഭാഗത്തുനിന്നുമുള്ള കാഴ്ചയില്‍ വൈവിധ്യവും ആശ്ചര്യവും ജനിപ്പിക്കുന്നു.
ഇരട്ട ഉള്‍പ്പിരിവുകളുടെ മനോഹാരിത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതം ലോകത്തിലെ ഏറ്റവും ഭംഗിയും ഉള്‍പ്പിരിവുള്ള കെട്ടിടം എന്ന അടിക്കുറിപ്പോടെ ആര്‍കിടെക്ചര്‍ മാസികയായ ദെസീന്‍ ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 590 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുഖം ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന ഇലക്ട്രിക് ലൈറ്റിന്റെ മാതൃകയില്‍ രണ്ടുവശങ്ങളില്‍ വളവുകളോടെ നിര്‍മിച്ചതിനാലാണ് ഡാന്‍സ് ഓഫ് ലൈറ്റ് എന്ന് നാമകരണം ചെയ്തത്.
39 നിലകളാണുള്ളത്. ലോകത്ത് ഇത്രയേറെ ഉള്‍പ്പിരിവുള്ള മറ്റൊരു കെട്ടിടമില്ല. പടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ് എന്ന മഹാനഗരത്തിലാണ് ഡാന്‍സ് ഓഫ് ലൈറ്റ് സ്ഥിതിചെയ്യുന്നത്. എയ്ദാസ് എന്ന ആര്‍കിടെക്ചര്‍ കമ്പനിയുടേതാണ് ഡിസൈന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."