ലഖ്‌നൗ ഹോട്ടലില്‍ തീപിടുത്തം; രണ്ട് മരണം, പത്തു പേര്‍ക്ക് പരുക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശ് ലഖ്നൗവില്‍ ഹോട്ടലിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ലക്‌നൗ ഹസ്രത്ത് ഗഞ്ചിലെ ലേവണ ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.
മുറികളില്‍ പുക പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. മുറികളിലെ ഗ്യാസ് സിലിണ്ടറുകളും മറ്റും മാറ്റാനാണ് ആദ്യശ്രമം. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
15ഓളം ആളുകളെയാണ് ഇതുവരെ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Uttar Pradesh | Fire breaks out at a hotel in Hazratganj in Lucknow. Efforts underway to evacuate the people in the hotel rooms. Details awaited. pic.twitter.com/qqlIxvRtwZ
— ANI UP/Uttarakhand (@ANINewsUP) September 5, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."