HOME
DETAILS
MAL
അടുക്കളക്കൊള്ള
backup
July 01 2021 | 22:07 PM
സ്വന്തം ലേഖിക
കൊച്ചി: കൊവിഡ് മൂലം വരുമാനം നിലച്ച കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടണ്ടറിന് 25.50 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് ഇന്നലെ വിലവര്‍ധന പ്രഖ്യാപിച്ചത്. ഇതോടൊപ്പം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടണ്ടറുകളുടെ വിലയില്‍ 76 രൂപയുടെ വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ടണ്ട്.
ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടണ്ടറിന്റെ വില കൊച്ചിയില്‍ 841.50 രൂപയായി. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ 834.50 രൂപയും ചെന്നൈയില്‍ 850 രൂപയും കൊല്‍ക്കത്തയില്‍ 861 രൂപയുമായാണ് ഉയര്‍ന്നത്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടണ്ടറിന്റെ വില 1,550 രൂപയായി. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടണ്ടറിന്റെ വിലയില്‍ 140 രൂപയുടെ വര്‍ധനവാണുണ്ടണ്ടായത്. ഫെബ്രുവരിയില്‍ മൂന്നു തവണയാണ് വില വര്‍ധിപ്പിച്ചത്. ഫെബ്രുവരി നാലിന് 25 രൂപയും 15ന് 50 രൂപയും 25ന് വീണ്ടണ്ടും 25 രൂപയും മാര്‍ച്ച് ഒന്നിന് 25 രൂപയും വര്‍ധിപ്പിച്ചിരുന്നു.
ഇതിനിടെ ഏപ്രില്‍ ഒന്നിന് പത്തുരൂപയുടെ കുറവുവരുത്തുകയുമുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നു എന്ന കാരണം പറഞ്ഞാണ് എണ്ണക്കമ്പനികള്‍ അടിക്കടി വില വര്‍ധിപ്പിക്കുന്നത്.
വിലനിര്‍ണയാധികാരം എണ്ണക്കമ്പനികല്‍ക്കു കൈമാറിയപ്പോള്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടണ്ടറിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായ സബ്‌സിഡി തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടണ്ടിലേക്ക് തിരികെ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജനരോഷം ഉയരുന്നത് തടയാനായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ രണ്ടണ്ടുവര്‍ഷമായി രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും സബ്‌സിഡി വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
19 കിലോയുടെ വാണിജ്യ സിലിണ്ടണ്ടറിനുള്ള വിലയും കുത്തനെ കൂട്ടിയതോടെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷണശാലകളും പ്രതിസന്ധിയിലായി. ലോക്ക്ഡൗണ്‍കാരണം കച്ചവടം കുറഞ്ഞിരിക്കെയാണ് വിലവര്‍ധന. പെട്രോള്‍, ഡീസല്‍ വിലവര്‍ധന കാരണം ചരക്കുഗതാഗതക്കൂലി കൂടിയതിനാല്‍ വിപണിയില്‍ അവശ്യസാധനങ്ങ
ള്‍ക്ക് ഇപ്പോള്‍തന്നെ പൊള്ളുന്ന വിലയാണ്. യാത്രാചെലവും കുത്തനെ വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."