HOME
DETAILS
MAL
ലക്ഷദ്വീപില്‍ സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
backup
July 01 2021 | 22:07 PM
കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഒരു ശതമാനം ഡ്യൂട്ടിയില്‍ നിന്ന് സ്ത്രീകള്‍ക്ക് ആറ് ശതമാനമായും പുരുഷന്മാര്ക്ക് ഏഴായും ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൂട്ടായിവാങ്ങുന്ന വസ്തുവിന് എട്ടു ശതമാനം എന്ന നിലയിലുമാണ് സ്റ്റാംപ് ഡ്യൂട്ടി പുതുക്കി ഉത്തരവിറക്കിയിരുന്നത്. സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനെതിരേ ലക്ഷദ്വീപ് സ്വദേശിയായ അഡ്വ. മുഹമ്മദ് സ്വാലിഹ് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് രാജാവിജയരാഘവനാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.
അഡ്മിനിസ്ട്രേറ്റര്‍ക്കോ ജില്ലാ കലക്ടര്‍ക്കോ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് ഹരജിക്കാരന് വാദിച്ചു. പുറത്തുനിന്നുള്ളവര്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലംവാങ്ങാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നതിനുള്ള നീക്കമാണ് സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിന് പിന്നിലെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില് നിന്നും വ്യത്യസ്ത രീതിയില്‍ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്ന നടപടി ഇന്ത്യന്‍ സ്റ്റാംപ് ആക്ട് വകുപ്പ് ഒന്പതിന്റെ ലംഘനമാണെന്ന് ഹരജിക്കാരന് ചൂണ്ടണ്ടിക്കാണിച്ചത് പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."