ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ ജീവനൊടുക്കുന്നവരുടെ നിരക്ക് ഓരോ വർഷവും വർധിക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. എന്നാൽ സംസ്ഥാനത്ത് ജീവനൊടുക്കുന്നവരുടെ നിരക്ക് ഓരോ വർഷവും വർധിക്കുകയാണ്. കേരളത്തിൽ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കൂടുന്നതായാണ് റിപ്പോർട്ട്.
2020നേക്കാൾ 2.9 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 9549 പേരാണ് 2021ൽ മാത്രം കേരളത്തിൽ ജീവനൊടുക്കിയത് എന്നതാണ് ഞെട്ടിക്കുന്ന വിവരം.
2018ൽ 8320 ആയിരുന്നു ആത്മഹത്യാ കേസുകൾ എങ്കിൽ 2019ൽ ഇത് 8585 ആയി ഉയർന്നു. 2020ൽ 8480 ആയെങ്കിലും 2021 ആയപ്പോൾ 9549 ആയി വർധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്റെ വർധനവ്.
45 വയസിൽ താഴെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ അധികവും. 47.7 ശതമാനം ആത്മഹത്യകളുടെയും കാരണം കുടുംബ പ്രശ്‌നങ്ങളാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം കേരളത്തിലാണ് കൊല്ലം. 43.9 ആണ് കൊല്ലത്തിൻറെ ആത്മഹത്യാ നിരക്ക്. ഇത് രാജ്യ ശരാശരിയേക്കാൾ കൂടുതലാണ്.
അതേസമയം, കുട്ടികളിലെ ആത്മഹത്യാ വർധനവാണ് സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇക്കാലയളവിൽ കുട്ടികളുടെ ആത്മഹത്യാ നിരക്കിലും വർധനയുണ്ട്. 2019ൽ 230 കുട്ടികൾ ആത്മഹത്യ ചെയ്‌തെങ്കിൽ 2020ൽ 311 ആയി വർധിച്ചു. 2021ൽ 345 പേരായി വീണ്ടും വർധിച്ചപ്പോൾ 2022 ജൂലൈ വരെ 30 കുട്ടികളാണ് വിവിധ കാരണങ്ങൾ കൊണ്ട് ജീവനൊടുക്കിയത്.
കടപ്പാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."