HOME
DETAILS

മൊബൈല്‍ ഫോണുമായി കടന്നുകളയുന്നതിനിടെ ബീഹാര്‍ സ്വദേശിയെ ബൈക്കില്‍ വലിച്ചിഴച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

  
Web Desk
July 02 2021 | 17:07 PM

bihar-native-dragged-on-bike-while-passing-by-with-mobile-phone-two-arrested

കൊടുവള്ളി: ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെ മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. എളേറ്റില്‍ വട്ടോളിയിലാണ് ദാരുണമായ സംഭവം. ബിഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കില്‍ 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്.
എളേറ്റില്‍ ഇയ്യാട് റോഡില്‍ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലിയുടെ അടുത്തെത്തി ആരെയോ വിളിക്കാനെന്നു പറഞ്ഞ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു.

ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി നടിക്കുകയും ഉടന്‍ ബൈക്ക് മുന്നോട്ടെടുക്കുകയും ചെയ്തു. ബൈക്കില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന അലിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
റോഡില്‍ വീണ അലി വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ റോഡിലേക്കു തെറിച്ചുവീണ ബൈക്കിന്റെ പിന്നിലിരുന്നയാളെ അലി പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചുവീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പൊലിസിനു കൈമാറി. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാക്കൂര്‍ മഞ്ഞളാംകണ്ടി മീത്തല്‍ ഷംനാസ് (23), കാക്കൂര്‍ കുന്നുമ്മല്‍ താഴം സനു കൃഷ്ണ (18) എന്നിവരെ പൊലിസ് പിടികൂടിയത്. ഷംനാസ് നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കാലിനു പരുക്കേറ്റ അലി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  32 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago