HOME
DETAILS

പരാതി നല്‍കിയിട്ടും പൊലിസ് സ്വീകരിച്ചില്ല; 21കാരി പീഡനത്തിനിരയായത് രണ്ടുവര്‍ഷം

  
backup
July 02, 2021 | 9:06 PM

65151231-2


ജയ്പൂര്‍: പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ പരാതി പൊലിസ് അവഗണിച്ചു. 21 കാരിയായ കോളജ് വിദ്യാര്‍ഥിനിയെ ഒരുസംഘം ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷം പീഡിപ്പിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
2019 മേയിലാണ് കോളേജ് വിദ്യാര്‍ഥിനിയായ യുവതി ആദ്യം പീഡനത്തിനിരയാകുന്നത്. പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ യുവതിയെ വികാസ്, ഭുരു ജാട്ട് എന്നിവര്‍ തട്ടിക്കൊണ്ടുപോകുകയും മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.


യുവതി മലാഖേര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലിസ് തയാറായില്ല. തുടര്‍ന്ന് യുവതിയുടെ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂവരും രണ്ടുവര്‍ഷം പീഡനത്തിനിരയാക്കി. ഈവര്‍ഷം ജൂണ്‍ 25ന് ഗൗതം സെയ്‌നി എന്നയാള്‍ യുവതിയുടെ വിഡിയോ അയച്ചുകൊടുത്ത് തനിക്ക് വഴങ്ങിയില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് വിഡിയോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതി വഴങ്ങാതിരുന്നതോടെ ഇയാള്‍ വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
ജൂണ്‍ 28ന് യുവതി മലാഖേര പൊലിസ് സ്റ്റേഷനിലും പൊലിസ് സൂപ്രണ്ടിനും പരാതി നല്‍കിയതോടെ പൊലിസ് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ നാലാമനെ ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്ന് പോലിസ് അറിയിച്ചു. പൊലിസിന്റെ വീഴ്ചയും അന്വേഷിക്കുമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അല്‍വാര്‍ സര്‍ക്കിള്‍ ഓഫിസര്‍ അമിത് സിങ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago