HOME
DETAILS

സഊദിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ശാഖകൾ തുറക്കും, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിക്കുന്നതിന് നടപടികൾ കൈകൊള്ളും: വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ

  
backup
September 11, 2022 | 6:23 PM

indian-foreign-misntet-meeting-with-saudi-counterpart-ar-riyadh-1109

റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സഊദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സഊദി സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തിയ ജയ്ശങ്കർ ഞായറാഴ്ച വൈകീട്ടോടെയാണ് സഊദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ അദേഹത്തിന്റെ ജയ്ശങ്കറിന്റെ സഊദി പര്യടനം ആണിത്.

ഇന്ത്യൻ പ്രവാസികളുമായുള്ള ആശയവിനിമയത്തോടെയാണ് സഊദി സന്ദർശനം ആരംഭിച്ചത്. സഊദി അറേബ്യയില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ ശാഖകള്‍ തുറക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാൻ ശ്രമിക്കുമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊപ്പം രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സമിതിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ സംബന്ധിച്ചു. കൊവിഡ് കാലത്ത് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ അയച്ച് സഹായിച്ചത് മറക്കാനാവില്ലെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: "ആകാശം ഇടിഞ്ഞുവീഴില്ലല്ലോ", സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  a month ago
No Image

ദുബൈയിലെ ജുമൈറ ബീച്ചിന് അന്താരാഷ്ട്ര ഗോൾഡ് സർട്ടിഫിക്കേഷൻ; മിഡിൽ ഈസ്റ്റിലെ ആദ്യ 'സെൻസറി റൂം' ഇനി ഇവിടെ

uae
  •  a month ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു

National
  •  a month ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; മൂന്ന് മാസം മുന്‍പ് വിവരം നല്‍കിയിരുന്നതായി എസ്.ബി.ഐയുടെ വെളിപ്പെടുത്തല്‍; ട്രസ്റ്റ് അധികാരികള്‍ മറച്ചുവെച്ചു; ഗുരുതര ആരോപണം 

National
  •  a month ago
No Image

സീറോ ബള്‍ബ് കറന്റുബില്‍ കുറയ്ക്കുമോ?.. 

Kerala
  •  a month ago
No Image

വെള്ളിമാട്കുന്ന് ഗവ. ജുവനൈൽ ഹോമിൽ പന്ത്രണ്ടുവയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; കെയർടേക്കർ അറസ്റ്റിൽ

Kerala
  •  a month ago
No Image

മക്കയിലെ ഹിറാ മ്യൂസിയത്തിൽ 120 വർഷം പഴക്കമുള്ള അപൂർവ ഖുർആൻ പതിപ്പ്

Saudi-arabia
  •  a month ago
No Image

രാജ്യത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറുന്നു; ഡയറി മേഖലയിൽ മികച്ച വളർച്ചയെന്ന് ക്രിസിൽ റിപ്പോർട്ട്

Kerala
  •  a month ago
No Image

മലയ്ക്കും കടലിനും നടുവിലെ ആകാശക്കീറ്; 5,000 വർഷത്തെ മനുഷ്യചരിത്രം ശ്വസിക്കുന്ന യുഎഇയുടെ 'ക്വിദ്ഫ' ഗ്രാമം

uae
  •  a month ago