HOME
DETAILS
MAL
വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്; ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി റിയാസും സംഘവും പാരീസിലേക്കും
backup
September 13 2022 | 04:09 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.
അതിനിടെ ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി റിയാസും സംഘവും പാരീസിലേക്കും പോകുന്നുണ്ട്. ഈ മാസം 20 മുതല്‍ 24 വരെയാണ് സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."