HOME
DETAILS
MAL
രോഗിയുമായി പോവുന്നതിനിടെ കുറുകെ തെരുവുനായ്ക്കള്‍ ചാടി; ഓട്ടോ മറിഞ്ഞ് നാല് പേര്‍ക്ക് പരുക്ക്
backup
September 13 2022 | 06:09 AM
ഇരിട്ടി: രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോക്ക് കുറുകെ തെരുവുനായ്ക്കള്‍ ചാടി. ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേര്‍ക്ക് പരുക്കേറ്റു. ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലാണ് അപകടമുണ്ടായത്.
പടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോയാണ് മറിഞ്ഞത്. ഡ്രൈവര്‍ തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി , രമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."