രാംദേവ് യോഗഗുരുവിന്റെ വേഷമിട്ട കച്ചവടക്കാരനെന്ന് ഐ.എം.എ
ന്യൂഡല്‍ഹി: ബാബാ രാംദേവ് യോഗഗുരുവിന്റെ വേഷമിട്ട കച്ചവടക്കാരനെന്ന് ഐ.എം.എ സുപ്രിംകോടതിയില്‍.
തന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ടുള്ള രാംദേവിന്റെ ഹരജിയില്‍ സമര്‍പ്പിച്ച ഇടപെടല്‍ അപേക്ഷയിലാണ് ഐ.എം.എ ഇക്കാര്യം വ്യക്തമാക്കിയത്. രാംദേവിന് ആയുര്‍വേദ മരുന്നുകള്‍ നിര്‍ദേശിക്കാനുള്ള ബിരുദമോ ലൈസന്‍സോ ഇല്ല.
കൊറോണില്‍ പോലുള്ള പതഞ്ജലി ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയെന്ന ഉദ്ദേശത്തോടെയാണ് രാംദേവ് അലോപ്പതിക്കെതിരേയും വാക്‌സിനെടുക്കുന്നതിനെതിരേയും കള്ളം പ്രചരിപ്പിക്കുന്നത്. രാംദേവിന്റെ ഹരജിയില്‍ തങ്ങളെയും കക്ഷിയാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വൈദ്യസമൂഹം ഒറ്റക്കെട്ടായി കൊവിഡിനെതിരേ പൊരുതുമ്പോള്‍ തന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ രാംദേവ് കള്ളം പ്രചരിപ്പിക്കുകയാണ്. കൊവിഡിനെതിരേ ഫലപ്രദമെന്ന അവകാശവാദവുമായി കൊറോണില്‍, ശ്വാസരി വാട്ടി, അനു തൈല തുടങ്ങിയ മരുന്നുകള്‍ പതഞ്ജലി പുറത്തിറക്കിയിട്ടുണ്ട്. കൊറോണില്‍ പുറത്തിറക്കിയ ശേഷം 1,000 കോടിയിലധികമാണ് പതഞ്ജലിയുടെ വരുമാനം ഉയര്‍ന്നതെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."