കെ.സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം; എതിരാളികളെ തക്കം നോക്കി വേട്ടയാടലാണ് ഇടതിന്റെ പതിവ്: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ അവസാനത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് കെ. സുധാകരനെതിരെ അന്വേഷണം നടക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ട്. കൊവിഡാനന്തര മരണം കൊവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സര്‍ക്കാര്‍ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പിന് മുമ്പ് മരങ്ങള്‍ മുറിക്കണമെന്ന വാശി സര്‍ക്കാരിനുണ്ടായിരുന്നു. സമയബന്ധിതമായി മരംമുറി നടക്കുകയും ചെയ്തു. മരംമുറിയിലെ അഴിമതി ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിറ്റെക്‌സ് വിവാദത്തില്‍ ഒരുവശത്ത് തല്ലും മറു വശത്ത് തലോടലുമാണ് നടക്കുന്നത്. വ്യവസായികള്‍ക്ക് ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."