HOME
DETAILS

ഹിജാബ് അനിവാര്യ മതാചാരം, കോടതി പരിശോധിക്കേണ്ടതല്ല; സുപ്രിംകോടതിയില്‍ അഡ്വ. രാജീവ് ധവാന്‍

  
backup
September 15 2022 | 04:09 AM

5897786-78653245-2022

ന്യൂഡൽഹി • ഉത്തമവിശ്വാസത്തോടെ പരമ്പരാഗതമായി തുടരുന്ന ആചാരങ്ങൾ അനിവാര്യ മതാചാരമാണോയെന്ന് കോടതി പരിശോധിക്കേണ്ടതല്ലെന്ന് അഭിഭാഷകൻ രാജീവ് ധവാൻ. കർണാടകയിലെ ഹിജാബ് നിരോധനക്കേസിൽ ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ സുപ്രിംകോടതി മുമ്പാകെ വിഷയമുന്നയിച്ചത്. ഉത്തമവിശ്വാസത്തോടെ ഒരാചാരം നിലനിൽക്കുന്നെങ്കിൽ അത് അനുവദനീയമാണ്.
തെറ്റായ അടിത്തറയിൽ നിന്നാണ് സർക്കാർ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ധവാൻ പറഞ്ഞു.

ഹിജാബ് ധരിക്കാതിരുന്നാൽ ശിക്ഷയുണ്ടെന്ന് ഖുർആൻ പറയാത്തതിനാൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ അമ്പരപ്പിക്കുന്നു. ദശലക്ഷക്കണക്കിന് സ്ത്രീകൾ നൂറ്റാണ്ടുകളായി ഹിജാബ് ധരിക്കുന്നുവെന്ന വസ്തുത അവഗണിച്ചാണ് വിധി. വിശ്വാസ തത്വമനുസരിച്ച് കാലങ്ങളായി ഒരു രീതി പിന്തുടരുന്നുണ്ടെങ്കിൽ അത് അനുവദനീയമാണ്. ഉത്തമവിശ്വാസത്തോടെ പാലിക്കുന്ന കാര്യമാണെങ്കിൽ അതിന്റെ മതവിധിയറിയാൻ ഗ്രന്ഥങ്ങളിലേക്ക് നോക്കേണ്ടതില്ല. രാജ്യമെമ്പാടും മുസ് ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നുണ്ട്. അതിനർഥം അത് ഉത്തമവിശ്വാസത്തോടെയുള്ള ആചാരമാണെന്നാണ്.
ബുർഖ ക്ലാസ് മുറിയിൽ ധരിക്കരുതെന്ന് ഉത്തരവിട്ടാൽ അത് മനസിലാക്കാം. ക്ലാസിൽ എല്ലാവരുടെയും മുഖം കാണണം. എന്നാൽ തട്ടമിടരുതെന്ന് എങ്ങനെ പറയാനാകും. ഹിജാബ് കർണാടകയിൽ സ്ഥാപിതമായ ആചാരമാണ്. ആർക്കും അത് അങ്ങനെയല്ലെന്ന് പറയാനാവില്ല. ഇസ് ലാമിൽ ഹിജാബ് നിർബന്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണിത്. ഹിജാബ് നിർബന്ധമല്ലെന്ന ഖുർആൻ വ്യാഖ്യാനം മാത്രം എങ്ങനെ പരിഗണിക്കാനാകും. ഹിജാബ് നിർബന്ധമാണെന്ന വ്യഖ്യാനവും പരിഗണിക്കേണ്ടേയെന്നും ധവാൻ ചോദിച്ചു.

ഹിജാബ് ഇസ് ലാമിലെ മൂല്യമുള്ള ആചാരമായി ലോകം അംഗീകരിച്ചിട്ടുണ്ട്. കർണാടക സർക്കാർ ഉത്തരവ് ഭരണഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനമാണ്. ഇത്തരം വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ലെന്നും ധവാൻ വാദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago