ഗള്‍ഫില്‍ ചൂട് വര്‍ധിക്കുന്നത് ആഗോള ശരാശരിയേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍
നിക്കോഷ്യ (സൈപ്രസ്): ആഗോള ശരാശരിയേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പശ്ചിമേഷ്യയില്‍ ചൂട് വര്‍ധിക്കുന്നതായി പഠന റിപോര്‍ട്ട്. 400 ദശലക്ഷം ആളുകളുടെ ജീവിതത്തെയും സാമ്പത്തിക അഭിവൃദ്ധിയേയും ഇത് ദോഷകരമായി ബാധിക്കും. ആഗോളതാപനംകാരണം സമുദ്രനിരപ്പ് ഉയരുകയും ഉഷ്ണക്കാറ്റ് വര്‍ധിക്കുകയും ചെയ്യും. ഈ വര്‍ഷം അവസാനം ഈജിപ്തില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
1981-2019 കാലത്തെ രേഖകള്‍ പ്രകാരം പശ്ചിമേഷ്യയിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലും ഒരോ പതിറ്റാണ്ടിലും 0.45 ഡിഗ്രി സെല്‍ഷ്യസ് വീതമാണ് ചൂട് വര്‍ധിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ലോകത്ത് ചൂട് വര്‍ധിക്കുന്നത് 0.27 ഡിഗ്രി സെല്‍ഷ്യസ് തോതിലാണ്. ഇതേ നില തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നും ചില രാജ്യങ്ങളില്‍ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായി തീരുമെന്നും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."