HOME
DETAILS
MAL
കോഴിക്കോട് അടിവാരത്ത് വീടിന് നേരെ വെടിവെപ്പ്; ചുവരിലും തൂണിലും വെടിയുണ്ട പതിച്ചു
backup
September 15 2022 | 06:09 AM
അടിവാരം: കോഴിക്കോട് അടിവാരത്ത് വീടിന് നേരെ വെടിവെയ്പ്പ്, അടിവാരം തരിയോട്ടുമുക്കിലെ ഒരു വീടിന്റെ ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്. വള്ളിയോട് സ്വദേശി മണിയന്റെ വീടിനുനേരെയാണ് വെടിവെപ്പുണ്ടായത്.
വീടിന് മുറ്റത്ത് നിന്ന് നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. പ്രദേശവാസികളാരോ പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നം തെറ്റി വെടിയുണ്ട വീടിന് പതിച്ചതാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."