ഹിന്ദുത്വ വർഗീയതയെ ചെറുക്കാൻ മതേതരശക്തികളെ ഒന്നിപ്പിക്കും: യെച്ചൂരി
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് നല്ലകാര്യമെന്ന് ഭാരത് ജോഡോ യാത്രയെക്കുറിച്ച് യെച്ചൂരി
ന്യൂഡൽഹി • ഹിന്ദുത്വ വർഗീയതയെ ചെറുക്കാൻ ഇടതുപക്ഷ ജനാധിപത്യ പാർട്ടികളുടെ സഹായത്തോടെ രാജ്യത്തെ മതേതര ശക്തികളെ ഒന്നിപ്പിക്കാൻ സി.പി.എം ശ്രമിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യെച്ചൂരി. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കം നടത്തും. രാജ്യത്തിന്റെ സാമ്പത്തിക രംഗം വലിയ തകർച്ചയിലേക്കാണ് പോകുന്നത്. യു.പി നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി മാറിക്കഴിഞ്ഞു. സമ്പന്നർക്കുള്ള നികുതിയിളവുകളും കടം എഴുതിത്തള്ളലും നിർത്തലാക്കി തൊഴിലവസരങ്ങൾ വർധിപ്പിക്കണം.
ഭാരത് ജോഡോ യാത്ര വഴി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് നല്ല കാര്യമാണ്. സി.പി.എം ബി.ജെ.പിയുടെ എ ടീമാണെന്നുള്ള കോൺഗ്രസ് വിമർശനത്തിന്റെ വാസ്തവം ജനങ്ങൾക്ക് അറിയാമെന്ന് ഗോവയിലെ കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റം ചൂണ്ടിക്കാട്ടി യെച്ചൂരി പ്രതികരിച്ചു. അടുത്ത സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഒക്ടോബർ 29-31 തീയതികളിൽ ചേരും. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ സെപ്റ്റംബർ 24 വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."