HOME
DETAILS

വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍

  
backup
July 07 2021 | 21:07 PM

5635463123-2

 

ഡോ. രാജീവ് ജയദേവന്‍

കൊവിഡ് വാക്‌സിനെടുക്കുന്ന ചുരുക്കം ചിലരില്‍ പാര്‍ശ്വഫലമായി ക്‌ളോട്ടുകളുണ്ടാകുന്നതായി (രക്തക്കട്ട) കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി എഴുതിയിരുന്നു. ഇന്ന് അതു സത്യമാണെന്ന് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നു. അസ്ട്രസെനിക്ക വാക്‌സിനെടുക്കുന്ന അപൂര്‍വം ചിലരില്‍ (ലക്ഷത്തില്‍ ഒരാള്‍ക്ക്) രക്തത്തില്‍ ക്ലോട്ടുകള്‍ കണ്ടതിന്റെ കാരണത്തെ പറ്റിയായിരുന്നു അന്നെഴുതിയത്. ഇപ്പോഴിതാ ജര്‍മനിയിലെ ശാസ്ത്രജ്ഞര്‍ (മ്യൂണിക്ക് സര്‍വകലാശാല) അത് തെളിയിച്ചു കഴിഞ്ഞു. ആ വാര്‍ത്ത ഇവിടെ പങ്കുവയ്ക്കട്ടെ. ശാസ്ത്രം അങ്ങനെയാണ്. പല കാര്യങ്ങളും ആദ്യമായി, പുതിയതായി കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. പിന്നീടു മാത്രമാവും അതിന് സ്ഥിരീകരണം ലഭിക്കുക. ഇന്‍ട്രാ മസ്‌കുലാര്‍ (മസിലിനുള്ളില്‍) കുത്തിവയ്‌ക്കേണ്ട വാക്‌സിന്‍ അപൂര്‍വമായി അബദ്ധത്തില്‍ ഇന്‍ട്രാ വീനസ് (രക്തക്കുഴലില്‍) കടന്നു ചെന്നാലുണ്ടാകുന്ന തീവ്രമായ ഇമ്യൂണ്‍ റെസ്‌പോണ്‍സ് (ഇമ്യൂണ്‍ റിയാക്ഷന്‍) കാരണമാകാം ഇതുണ്ടാവുന്നത് എന്നാണ് ഞാന്‍ അന്നു പറഞ്ഞത്. ഇത് പിഴവുകൊണ്ടുണ്ടാകുന്നതല്ല. കാരണം, നേര്‍ത്ത രക്തക്കുഴലുകള്‍ ചര്‍മത്തിനടിയില്‍ ധാരാളമുണ്ടാകാറുണ്ട്. സൂചിയുടെ അറ്റം പേശിക്കു (മസില്‍) പകരം ഒരു വെയിനിലാണ് (രക്തക്കുഴല്‍) എത്തിനില്‍ക്കുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജൂണ്‍ 29 നു മ്യൂണിക്ക് സര്‍വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഫൈസര്‍, അസ്ട്ര എന്നീ വാക്‌സിനുകള്‍ തമ്മില്‍ നേരിട്ടു താരതമ്യം ചെയ്ത് അവര്‍ മൃഗങ്ങളില്‍ അതീവ സൂക്ഷ്മമായ പരീക്ഷണം നടത്തുകയായിരുന്നു. മസിലിനുള്ളില്‍ വാക്‌സിന്‍ കൊടുത്തപ്പോള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ രക്തക്കുഴലിലേക്ക് ഈ രണ്ടു വാക്‌സിനുകളും വെവ്വേറെ കൊടുത്തപ്പോള്‍ അതിലുള്ള ചിമ്പാന്‍സി അഡിനോ വൈറസ് (അസ്ട്ര സെനിക്കയുടെ ഇവഅറഛഃ1 വാക്‌സിന്‍) മാത്രം രക്തത്തിലെ പ്ലേറ്റ്‌ലേറ്റസിനെ മൊത്തമായി ബാധിക്കുകയും അവയെ പ്ലീഹയില്‍ ഉള്ള മാക്രോഫേജ് എന്ന രക്താണുക്കള്‍ വിഴുങ്ങുകയും തന്മൂലം ഇവരില്‍ തീവ്രമായ ഇമ്യൂണ്‍ റിയാക്ഷന്‍ നടക്കുകയും ചെയ്തതായി തെളിഞ്ഞു. ഇപ്രകാരമുള്ള പ്ലേറ്റ്‌ലേറ്റ് ആക്ടിവേഷന്‍ ഇമ്യൂണ്‍ ഡിസ്ട്രക്ഷന്‍ സാധാരണ ക്ലോട്ടുകള്‍ അടക്കം പല പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്രയും കാലം ഇതിനു കാരണം എന്തെന്നറിയാതെ പല യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡിനെതിരേ ഏറെ ഫലപ്രദമായ ഈ വാക്‌സിന്‍ നിര്‍ത്തിവയ്ക്കുക പോലും ചെയ്തിരുന്നു; ഈ വിഷയം അത്രയും ഗൗരവമേറിയതാണെന്നു സാരം.


ലോകത്തില്‍ ആദ്യമായി ഇക്കാര്യം വ്യക്തമായി തെളിയിച്ച ജര്‍മന്‍ ഗവേഷകര്‍ കഴിഞ്ഞ ദിവസം (ജൂണ്‍ 29) പറഞ്ഞത്, ഈ വാക്‌സിന്‍ മസിലിനുള്ളില്‍ത്തന്നെയാണ് കൊടുക്കുന്നതെന്ന് കുത്തിവയ്പ്പ് നടത്തുന്നവര്‍ (അതില്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെല്ലാം പെടും, പലയിടത്തെയും രീതികള്‍ വ്യത്യസ്തമാണ്) പ്രത്യേകം ഉറപ്പാക്കണം എന്നാണ്. വളരെ ലളിതമായ ചില നടപടിക്രമങ്ങളിലൂടെ ഇത് ചെയ്യാവുന്നതാണ്. ട്രെയിനിങ് നടത്തുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യം ഞാന്‍ എന്റെ കുറിപ്പിലും പറഞ്ഞിരുന്നു (time tested steps including 1) ഴentle aspiration prior to injecting to look for 'blood return', contrary to current guideline of 'blind injection technique without aspirating' and 2) avoiding pinching up of skin. It is important to update old guidelines according to new developments) അതായത് വളരെ വലിയ പ്രശ്‌നം വെറും നിസാരമായി, ചില്ലിപ്പൈസ ചെലവില്ലാതെ തടയുന്ന രീതിയാണ് അന്നു മുന്നോട്ടുവച്ചത്. ഇന്ന് അത് ഗവേഷണത്തില്‍ കൂടി തെളിഞ്ഞെന്നുള്ള വിവരം, ശാസ്ത്രീയമായി മാത്രം ചിന്തിക്കുന്നതിന്റെ വിജയമായി വേണം കരുതാന്‍. അതുകൊണ്ടാണ് ഈ വിഷയം പ്രബുദ്ധരായ വായനക്കാരുടെ മുന്നില്‍ പങ്കുവയ്ക്കുന്നത്. ഈ ഗവേഷണം നടത്തിയത് ലോകോത്തര പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള മ്യൂണിക്ക് സര്‍വകലാശാലയിലെ നിക്കൊളായ് ലിയോയും സംഘവുമാണെന്ന കാര്യം എടുത്തുപറയേണ്ടതാണ്.


വൈറസുമായി മുന്‍പരിചയം ഇല്ലാത്തതിനാലാവാം, കൂടുതലും ആദ്യത്തെ ഡോസ് വാക്‌സിനെടുത്തവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടായത്. രണ്ടാം ഡോസെടുത്തവരിലുണ്ടായിരുന്നെങ്കിലും അത് പത്തു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു. ഇതേ ഗണത്തിലുള്ള ജെ ആന്‍ഡ് ജെ വാക്‌സിനിലും ക്ലോട്ടുകള്‍ പിന്നീടുണ്ടായിട്ടുള്ളതായ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്രകാരമുള്ള വാക്‌സിന്‍ പാര്‍ശ്വഫലത്തിന്റെ കാര്യം വിമാനാപകടത്തിന്റെയോ അല്ലെങ്കില്‍ ട്രെയിന്‍ അപകടത്തിന്റെയോ കാര്യം പോലെയാണ്. അപൂര്‍വമായി മാത്രം നടക്കുന്നു, എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു, അന്വേഷണങ്ങള്‍ നടക്കുന്നു. എങ്കിലും വിമാനയാത്രയും ട്രെയിന്‍ യാത്രയും ഇന്ന് പൂര്‍ണ സുരക്ഷിതമെന്നു നാം പറയുന്നു, കരുതുന്നു, പ്രവര്‍ത്തിക്കുന്നു. അങ്ങനെ ആയിത്തീര്‍ന്നത്, മുന്‍പത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായത്, ഇത്തരം ശാസ്ത്രീയമായ അന്വേഷണങ്ങള്‍ നടക്കുന്നതുകൊണ്ടാണെന്നും നാം വിസ്മരിക്കരുത്. ഒരു കാര്യം മാന്യവായനക്കാരെ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഈ പ്രശ്‌നം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അതിനാല്‍ വാക്‌സിനെടുക്കാന്‍ നമ്മളാരും തെല്ലും ഭയക്കേണ്ടതില്ല.

(കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സ് അംഗവും സംസ്ഥാന ഐ.എം.എ ഗവേഷണ വിഭാഗം വൈസ് ചെയര്‍മാനുമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago