ഇ.ഡിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തടഞ്ഞതിനെതിരേ സര്‍ക്കാരിന്റെ അപ്പീല്‍
കൊച്ചി: എന്‍ഫോഴ്സ് ഡയരക്ടറേറ്റിന് (ഇ.ഡി) എതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്കി.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി ഉദ്യോഗസ്ഥര്ക്കെതിരേ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളും തുടര്‍ നടപടികളുമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്.
പ്രാഥമിക ആരോപണങ്ങളിലുള്ള വ്യത്യാസങ്ങള്‍ പരിഗണിക്കാതെയാണ് രണ്ടണ്ട് എഫ്.ഐ.ആറുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഇ.ഡിക്കെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെണ്ടന്നും എഫ്.ഐ.ആറുകള്‍ നിലനില്‍ക്കുമെന്നും അപ്പീലില്‍ പറയുന്നു.
പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കുന്നതിന് ഇ.ഡിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ കേസ് നല്‍കുകയായിരുന്നു വേണ്ടണ്ടതെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് പ്രതിയായ സ്വപ്ന സുരേഷിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ മൊഴി, ഉന്നതര്‍ക്കെതിരേ മൊഴി നല്കാന് സമ്മര്ദമുണ്ടണ്ടായെന്ന സന്ദീപ് നായരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടണ്ട് എഫ്.ഐ.ആറുകളാണ് കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."