HOME
DETAILS
MAL
യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
backup
September 18 2022 | 17:09 PM
കുമ്പള (കാസര്‍കോട്): കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുമ്പള കുണ്ടങ്കരടുക്കയിലെ സൈനുദ്ധീന്‍ ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ( 24) ആണ് മരിച്ചത്.
വൈകിട്ട് മംഗല്‍പ്പാടി പഞ്ചായത്തിലെ പച്ചമ്പളയ്ക്ക് സമീപം ഹേരൂര്‍ ചിന്നമുഗറിലെ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കുമ്പള ടൗണിലെ മൊബൈല്‍ഫോണ്‍ കടയിലെ ജീവനക്കാരനാണ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: ഷുഹൈല്‍, സമീറ,സമീര്‍, ഷംന ഷെറീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."