ബി.എസ്.എന്‍.എല്‍ മൊബൈല്‍ പരാതികള്‍ക്ക് പരിഹാരം കാണണമെന്ന്
കോതമംഗലം: ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ബി.എസ്.എന്‍.എല്‍ എംപ്ലോയിസ് യുണിയന്‍ മേഖല കണ്‍വെന്‍ഷന്‍. വരിക്കാരുടെ വര്‍ദ്ധനക്ക് ആനുപാതികമായി ടവറുകളുടെ എണ്ണവും ശേഷിയും വര്‍ദ്ധിപ്പിക്കാത്തത് കൊണ്ട് കോള്‍ ലഭിക്കാന്‍ പലപ്പോഴും വിളിക്കേണ്ട സാഹചര്യമാണുള്ളത്. വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനമില്ലാത്തതിനാല്‍ പല ടവറുകളും നിശ്ചലമാവുകയാണ്.
കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ അടിയന്തിരമായി 4ജി യിലേക്ക് ബി.എസ്.എന്‍.എല്‍ മാറണം. റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ കേബിളികള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വികരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെപ്തംബര്‍ രണ്ടിലെ ദേശിയ പണിമുടക്കില്‍ പങ്കുചേരുവാനു സമ്മേളനം തിരുമാനിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച വി.കെ.രാജന് യാത്രയപ്പും നല്‍കി.
സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. എം.ജെ തങ്കച്ചന്‍, വി.എസ് സതീശന്‍, പി.എ മോഹനന്‍, എ.എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."