HOME
DETAILS
MAL
സ്ത്രീ ശാക്തീകരണാനുഭവങ്ങള് പങ്കുവച്ച്ദുബായില് വനിതാ ദിനാചരണം
backup
August 28 2023 | 16:08 PM
ദുബായ്: ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇമാറാത്തി വനിതാ ദിനം ആചരിച്ചു. യുദ്ധവിമാനം പറത്തിയ ആദ്യ ഇമാറാത്തി വനിതാ കേണല്‍ പൈലറ്റ് മര്‍യം ഹസന് അല്‍ മന്‍സൂരി, വ്യോമയാന രംഗത്തെ അനുഭവങ്ങളും വ്യോമസേനക്കുള്ള തന്റെ സംഭാവനകളും പങ്കു വെച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടി ദിനാചരണ ചടങ്ങ് വേറിട്ടതാക്കി. യുഎഇ വികസന മന്ത്രി ഉഹൂദ് അല്‍ റൂമി, ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
എല്ലാ വര്‍ഷവും ഓഗസ്റ്റ് 28നാണ് ഇമാറാത്തി വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിലും ലിംഗ സമത്വത്തിലും രാജ്യം നേടിയ പുരോഗതിയുടെ ആഘോഷമാണ് ഇമാറാത്തി വനിതാ ദിനാചരണം. സ്ത്രീകളുടെ ഉയര്‍ച്ചക്കും അവകാശങ്ങള്‍ സംരക്ഷിക്കാനുമായി യുഎഇ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. കൂടാതെ, പുതിയ നിയമ നിര്‍മാണങ്ങളും നടത്തിയിരുന്നു. ഇവയെല്ലാം സ്ത്രീ ശാക്തീകരണത്തിന് കരുത്ത് നല്കി. ഇന്ന് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുകയാണ് സ്ത്രീകള്‍.
എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കേണ്ടതിന്റെയും അഭിനന്ദിക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് ലഫ്.ജനറല്‍ പ്രത്യേകം പരാമര്‍ശിച്ചു. സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ജീവനക്കാര്‍ക്കിടയില്‍ നല്ല ബന്ധങ്ങളും ടീം വര്‍ക്കുകളും വളര്‍ത്താനുള്ള ഡയറക്ടറേറ്റിന്റെ ശ്രമങ്ങളുമായി വകുപ്പിന്റെ ദിനാചരണ പരിപാടി യോജിപ്പിച്ചതായി അദ്ദേഹം പറഞ്ഞു
സ്ത്രീ ജീവനക്കാരെ ശാക്തീകരിക്കാനായി ദുബായ് റെസിഡന്‍സിയില്‍ 'ഇമാറാത്തി വിമന്‍സ് സിറ്റി' എന്ന പേരില്‍ പ്രത്യേക പവലിയന് സ്ഥാപിച്ചിരുന്നു. ഷോപ്പിംഗ്, ഫോട്ടോഗ്രാഫി, ബ്യൂട്ടി എന്നിങ്ങനെയുള്ള വിവിധ കൗണ്ടറുകള്‍ സ്ത്രീകളുടെ പരിശ്രമങ്ങളെയും റോളുകളെയും പിന്തുണക്കാന്‍ ലക്ഷ്യമിട്ടുള്ള വേദികളായി. ചടങ്ങില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വനിതാ ജീവനക്കാര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."