ഹിജാബ് നിര്‍ബന്ധമെന്ന് സ്ത്രീ വിശ്വസിച്ചാല്‍ അതങ്ങനെ തന്നെ: ദുഷ്യന്ത് ദവെ
ന്യൂഡല്‍ഹി• ഹിജാബ് നിര്‍ബന്ധ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലിം സ്ത്രീ വിശ്വസിച്ചാല്‍ അങ്ങനെയല്ലെന്ന് പറയാന്‍ അധികൃതര്ക്കാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ.
ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരം സംരക്ഷിക്കപ്പെട്ടതാണെന്നും ജഡ്ജിമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ഷു ധുലിയയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് മുമ്പാകെ ദവെ വാദിച്ചു. വാദം കേള്‍ക്കലിന്റെ ഏഴാം ദിവസമായ ഇന്നലെ മുസ്ലിം പക്ഷത്തിന് വേണ്ടി ദവെയാണ് ഹാജരായത്. സിഖുകാര്‍ക്ക് തലപ്പാവ് പോലെ മുസ് ലിം സ്ത്രീകള്‍ക്ക് ഹിജാബ് പ്രധാനമാണ്.
നൂറ്റാണ്ടുകളായി ധരിക്കുന്ന അത് അവരുടെ സ്വത്വമാണ്. ഹിജാബ് ധരിക്കുന്നത് കൊണ്ട് ഒരുമതത്തിന്റെയും വികാരങ്ങള്‍ ഹനിക്കപ്പെടുന്നില്ല. ചിലര്‍ നെറ്റിയില്‍ തിലകം ഇടുന്നു, ചിലര്‍ കുരിശ് ധരിക്കുന്നു. അതാണ് സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യം. ലൗ ജിഹാദിന്റെ പേരിലും ഇപ്പോള്‍ ഹിജാബിന്റെ പേരിലും മുസ് ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കുകയാണെന്നും ദവെ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."