'സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്‌കൂളിലെ തോന്നിവാസത്തിന് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും ന്യായീകരണമുണ്ടോ' കോഴിക്കോട് പ്രോവിഡന്‍സിലെ ഹിജാബ് വിലക്കില്‍ രൂക്ഷ പ്രതികരണവുമായി സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കില്‍ രൂക്ഷ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെയാണ് വിമര്‍ശനം.
കര്‍ണാടകയില്‍ പോയി ഹിജാബ് വിഷയത്തിലെ രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി കോഴിക്കോട് പ്രോവിഡന്‍സ് സ്‌കൂളിലെ സംഭവത്തില്‍ പ്രതികരിക്കാത്തത് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ മന്ത്രിക്ക് കുട്ടിയുടെ പിതാവ് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു. സ്‌കൂള്‍ ഗേറ്റ് വരെ തല മറച്ച് വന്ന് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗില്‍ വെക്കേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും കേട്ടിരുന്നു. എന്നാല്‍ ഇത് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുമ്പിലെ നിത്യ കാഴ്ചയായിരിക്കുന്നു- അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളില്‍ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ ? എന്നും അദ്ദേഹം ചോദിക്കുന്നു.
പ്രൊവിഡന്‍സ് സ്‌കൂളിന്റെ നിലപാടിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ടി,സി വാങ്ങി പോയിരുന്നു. മോഡല്‍ സ്‌കൂളിലേക്കാണ് അവര്‍ മാറിയത്.
പൂര്‍ണരൂപം
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കര്‍ണാടകയില്‍ പോയി ഹിജാബ് വിഷയത്തില്‍ അവിടെ നടന്ന വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ചുള്ള പ്രസംഗം നന്നായിരുന്നു. അവിടെ അതിലപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനുമില്ല. പക്ഷെ കോഴിക്കോട് അങ്ങിനെയല്ലല്ലൊ. കോഴിക്കോട്ട്കാരുടെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്നെയാണല്ലൊ. ഇവിടെ പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഒരു പെണ്‍കുട്ടിക്ക് ടി.സി വാങ്ങി സ്‌കൂളിന്റെ പടി ഇറങ്ങേണ്ടി വന്നു. കുട്ടിയുടെ രക്ഷിതാവുമായി ഇന്ന് രാവിലെ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു. സ്‌കൂള്‍ ഗേറ്റ് വരെ തല മറച്ച് വന്ന് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗില്‍ വെക്കേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും കേട്ടിരുന്നു. എന്നാല്‍ ഇത് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുമ്പിലെ നിത്യ കാഴ്ചയായിരിക്കുന്നു.
ഇവടെ പെണ്‍കുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശം നിഷേധിക്കപ്പെടുകയാണ്.
കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് വിരുദ്ധ നിലപാടിനെതിരെ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേള്‍ക്കുന്ന ഈ സമയത്ത് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് എന്താണ് ? സി.പി. എം സംസ്ഥാന സെക്രട്ടറി എന്ത് പറയുന്നു ? സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളില്‍ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."