HOME
DETAILS

തെരുവുനായ ; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആലപ്പുഴ നഗരസഭ ഒരുങ്ങുന്നു തീരുമാനം എടുക്കാന്‍ ഏഴംഗ സമിതിയെ നിയോഗിക്കും

  
backup
August 25 2016 | 00:08 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf


 

ആലപ്പുഴ: കടുത്ത ഭീഷണിയായി മാറിയ തെരുവുനായ ശല്യത്തിന് അറുതിവരുത്താന്‍ ആലപ്പുഴ നഗരസഭ സുപ്രീംകോടതി വിധി ആയുധമാക്കാന്‍ തയ്യാറെടുക്കുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതിന് തീരുമാനം എടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്ന സമിതിക്ക് അവകാശമുണ്ടെന്ന് 2008 ലെ സുപ്രീംകോടതി വിധിയുണ്ട്. തെരുവുനായകളുടെ ഭീഷണി ഒഴിവാക്കാന്‍ കോടതി വിധിയുടെ സാധ്യതകളാണ് നഗരസഭ തേടുന്നത്.
ഇതിനായി ഏഴംഗ സമിതി അടുത്ത ആഴ്ച രൂപീകരിക്കാന്‍ നഗരസഭ തീരുമാനിച്ചു. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും തെരുവുനായ നിര്‍മാര്‍ജനം ആവശ്യപ്പെടുന്ന കൂട്ടായ്മകളും തമ്മില്‍ 2008 ല്‍ ദേശീയതലത്തില്‍ വലിയ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഒടുവില്‍ കേസ് സുപ്രീംകോടതിയില്‍ എത്തി. തെരുവുനായ ശല്യത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച കോടതി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയായാണ് ഇതിനെ വിശദീകരിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സമിതിക്ക് തെരുവുനായ്ക്കളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാം.
അവയെ പരിപാലിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള അധികാരം 2008 ലെ ഈ ഉത്തരവു പ്രകാരം നിര്‍ദിഷ്ട സമിതിയില്‍ നിക്ഷിപ്തവുമാണ്. ഈ സാധ്യതയാണ് തെരവുനായ്ക്കളെ ഒഴിവാക്കാന്‍ ആലപ്പുഴ നഗരസഭ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായി ഏഴംഗ സമിതി അടുത്ത ആഴ്ച രൂപീകരിക്കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, വെറ്റിനറി തുടങ്ങിയ വകുപ്പുകളില്‍ നിന്നും സമിതിയില്‍ പ്രതിനിധികളുണ്ടാകും. ഇവര്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തകരെയും സമിതിയില്‍ ഉള്‍പ്പെടുത്തും. മാലിന്യ നിര്‍മ്മാര്‍ജനത്തിലടക്കം രാജ്യത്തിന് മാതൃകയായ നഗരസഭയാണ് ആലപ്പുഴ. അതുകൊണ്ടു തന്നെ തെരുവുനായ പ്രശ്‌നത്തിലും മാതൃകാപരമായ നടപടികള്‍ ആലപ്പുഴ നഗരസഭയില്‍ നിന്നു തന്നെ ഉണ്ടാകണമെന്ന ഉറച്ച തീരുമാനത്തിലാണ് ഭരണസമിതി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago