HOME
DETAILS

ലോകം പട്ടിണിയുടെ പിടിയിലമരുമോ?

  
backup
September 23 2022 | 06:09 AM

femine453423120


ഓരോ നാല് സെക്കൻഡിലും ലോകത്ത് ഒരാൾ പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുകയാണെന്ന പുതിയ വിവരം നടുക്കമുളവാക്കുന്നതാണ്. 75 രാജ്യങ്ങളിൽ നിന്നായി 200ലേറെ സംഘടനകൾ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് അയച്ച തുറന്ന കത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ഓരോ ദിവസവും ലോകത്ത് ഭക്ഷണമില്ലാതെ മരിക്കുന്നവരുടെ എണ്ണം 19,700 കടന്നിരിക്കുന്നു. ലോകത്ത് 34.5 കോടി പേർ കടുത്ത പട്ടിണിയിലാണ്. 2019ന് ശേഷമാണ് പട്ടിണികിടക്കുന്നവരുടെ എണ്ണം ഇരട്ടിയിൽ എത്തിയത്. 45 രാജ്യങ്ങളിലായി അഞ്ചു കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്ഷാമമുണ്ടാകില്ലെന്ന് ലോക നേതാക്കൾ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അതൊരു പ്രതീക്ഷ മാത്രമാണ്.


അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ ആശ്രയിച്ചു ഭക്ഷ്യോൽപാദനം നടത്തുക എന്നത് ദുഷ്‌കരമായിക്കൊണ്ടിരിക്കെ കൃഷിയിലൂടെ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാനാവാത്ത ഒരവസ്ഥ സംജാതമായിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം മൂലം ലോകം തന്നെ മാറുകയാണ്. സമ്പന്ന രാജ്യങ്ങളിൽപോലും ദരിദ്രർ പെരുകുകയും ഭക്ഷ്യദൗർലഭ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ആഗോളാടിസ്ഥാനത്തിൽ കാലാവസ്ഥാ ഉച്ചകോടികൾ ചേരാറുണ്ടെങ്കിലും കാർബൺ പുറത്തേക്ക് വിടുന്നതിന്റെ അളവ് കുറയ്ക്കാൻ അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങൾ തയാറാകാറില്ല. അതുകൊണ്ടുതന്നെ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് ചർച്ച ചെയ്യാറുള്ള ഉച്ചകോടികളെല്ലാം നിഷ്ഫലമാകാറാണ് പതിവ്.
അന്തരീക്ഷത്തിലേക്ക് വൻതോതിൽ തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ ഓസോൺ പാളികളിൽ വിള്ളലുകൾ തീർക്കുകയും തൽഫലമായി അൾട്രാവയലറ്റ് രശ്മികളുടെ വ്യാപനത്താൽ പരിസ്ഥിതി നാശവും കാലാവസ്ഥാവ്യതിയാനവും സംഭവിക്കുന്നതായും നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. ഭരണാധികാരികൾ കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കൃഷിയെ നശിപ്പിക്കുകയാണ്. കൊയ്‌തെടുക്കാൻ നേരത്ത് അപ്രതീക്ഷിതമായെത്തുന്ന പേമാരി വിളഞ്ഞ നെല്ലിനെ വെള്ളത്തിൽ മുക്കുന്നു. ഇത്തരം പ്രതിഭാസങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുമ്പോൾ ലോകം സ്വാഭാവികമായും പട്ടിണിയിലേക്ക് വീഴും.


2019ലെ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 11 ശതമാനം പട്ടിണിയിലാണ്. 2022ൽ അതിൽ വർധന ഉണ്ടാവുകയല്ലാതെ കുറവുണ്ടായിട്ടില്ല. 1945 ഒക്ടോബർ 16ന് രൂപികൃതമായ യു.എന്നിന്റെ കാർഷിക സംഘടനയായ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്.എ.ഒ) മുദ്രാവാക്യം 'എവിടെയും ഭക്ഷണമുണ്ടാകട്ടെ' എന്നാണ്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും എവിടെയും ആ മുദ്രാവാക്യം യാഥാർഥ്യമായില്ല. വിശപ്പിന്റേയും പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും ദയനീയമുഖം ലോകത്തിന് മുമ്പിൽ കൊണ്ടുവരിക എന്നതാണ് എഫ്.എ.ഒയുടെ പ്രവർത്തനലക്ഷ്യം. പരിഹാരത്തിനായി പ്രവർത്തിക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്. എന്നാൽ പട്ടിണി മരണ വ്യാപനത്തിന് അൽപമെങ്കിലും ശമനം വരുത്താൻ സംഘടനയുടെ പ്രവർത്തനങ്ങൾക്കായിട്ടില്ല. ലോകത്ത് നൂറുകോടിയിലേറെ ജനങ്ങൾ അർധ പട്ടിണിയിലാണ്. ഇതിനൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത അഞ്ചു വയസിൽ താഴെയുള്ള 29,000 കുട്ടികൾ പട്ടിണി മൂലം ലോകത്ത് മരണമടയുമ്പോൾ ഒരോ വർഷവും 100 കോടി ടണ്ണിലധികം ഭക്ഷണസാധനങ്ങൾ സമ്പന്നർ പാഴാക്കുന്നു എന്നതാണ്. 925 ദശലക്ഷം പേർ ഒരു നേരത്തെ ആഹാരമില്ലാതെ കഴിയുമ്പോഴാണ് ഇങ്ങനെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നത്.


ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയും കൃഷിഭൂമി ചുരുങ്ങുകയും ചെയ്യുന്ന ഒരവസ്ഥയിൽ ജനസംഖ്യാ വർധനവിനനുസരിച്ച് ഭക്ഷ്യോൽപാദനത്തിൽ വർധന വരുത്താൻ കഴിയുമോ എന്നത് ആശങ്കയുളവാക്കുന്നതാണ്. 2050ൽ എത്തുമ്പോൾ ലോക ജനസംഖ്യ 900 കോടി കവിയും. ഇത്രയും മനുഷ്യരെ തീറ്റിപ്പോറ്റാൻ കാലാവസ്ഥാവ്യതിയാനത്താലും കൃഷി ഭൂമി ശുഷ്‌കിച്ചുകൊണ്ടിരിക്കുന്നതിനാലും മതിയായ ഭക്ഷണം കിട്ടാതെ കൂടുതൽ ആളുകൾ സമയം എത്തും മുമ്പെ മരണത്തിന് കീഴ്‌പ്പെടും. 2030ൽ എത്തുമ്പോഴേക്കും പട്ടിണി തുടച്ചുനീക്കുക എന്ന ലോക രാഷ്ട്രനേതാക്കളുടെ ലക്ഷ്യം കൈവരിക്കുക എന്നത് ഇപ്പോഴത്തെ അവസ്ഥവച്ച് പരിശോധിക്കുമ്പോൾ വലിയ വെല്ലുവിളി തന്നെയാണ്. ജനസംഖ്യ വലിയതോതിൽ വളരുകയും കൃഷിഭൂമി മറ്റാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയും കർഷകർ കാർഷികവൃത്തിയുപേക്ഷിച്ചുകൊണ്ടിരിക്കുകയും അവശേഷിക്കുന്ന കാർഷികമേഖലയെ കാലാവസ്ഥാവ്യതിയാനം ബാധിക്കുകയും ചെയ്യുന്ന ഒരവസ്ഥയിൽ ലോകത്തെ പട്ടിണി വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനെതിരേ അടിയന്തര പരിഹാര മാർഗങ്ങളാണ് ഭരണകൂടങ്ങളിൽ നിന്ന് ഉണ്ടാകേണ്ടത്. കൊവിഡിനുശേഷം രൂക്ഷമായ തൊഴിലില്ലായ്മ മൂലം ഇന്ത്യയിൽ ലക്ഷങ്ങൾക്കാണ് വരുമാന നഷ്ടമുണ്ടായത്. അവരും പട്ടിണിയിലാണെന്ന കാര്യം വിസ്മരിക്കാനാവില്ല.


ദാരിദ്ര്യവും പട്ടിണിയും വ്യക്തികളുടെ മാത്രം പ്രശ്‌നമല്ല. അത് അവരെ മാത്രമല്ല ബാധിക്കുന്നതും. രാജ്യത്ത് ഒരു വിഭാഗം പട്ടിണി കിടക്കുമ്പോൾ അത് സമൂഹത്തെ മുഴുവൻ അലട്ടുന്ന പ്രശ്‌നമാണെന്ന് ഭരണകൂടങ്ങൾ ഓർക്കണം. സമൂഹത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതാണ് ഭരണകൂടങ്ങളുടെ കടമ. പട്ടിണി മാറ്റുവാനും ദാരിദ്ര്യ നിർമാർജനത്തിനും ഭരണകൂടങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട സമയമാണിത്. പട്ടിണിക്കെതിരേ ധീരമായ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ വിനാശകരമായ പട്ടിണി മരണങ്ങളിൽ നിന്നു ലോകത്തെ രക്ഷപ്പെടുത്താൻ കഴിയൂവെന്ന് ഐക്യരാഷ്ട്ര സംഘടനാ നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.


പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യവസ്തുക്കളുടെ അമിത വില ഒഴിവാക്കാൻ സർക്കാരിനു കഴിയണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ഭക്ഷണവും വസ്ത്രവും കിടപ്പാടവുമാണെന്നിരിക്കെ പരമ പ്രധാനമായ ഭക്ഷണം ദരിദ്രർക്ക് ഉറപ്പുവരുത്തുക എന്നത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിലാളികൾക്ക് മാന്യമായ കൂലി ഉറപ്പാക്കുന്നതിലും ഭക്ഷ്യവിഭവങ്ങളിലെ വിതരണത്തിലുണ്ടാകുന്ന പാളിച്ചകൾ ഒഴിവാക്കുന്നതിലും ഭരണകൂടങ്ങൾ സത്വര നടപടികളെടുത്താൽ തന്നെ പട്ടിണി പരിധിവരെ ഇല്ലാതാക്കാൻ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago