HOME
DETAILS
MAL
പാലാരിവട്ടം പാലം അഴിമതി: സൂരജിന് നിര്‍ണായക പങ്കെന്ന് വിജിലന്‍സ്
backup
July 12 2021 | 10:07 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെതിരേ വിജിലന്‍സ്. പാലം അഴിമതി കേസില്‍ സൂരജ് നിര്‍ണായക പങ്കുവഹിച്ചെന്നാണ് കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
പാലം അഴിമതിയില്‍ സര്‍ക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ആര്.ഡി.എക്സ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്കിയ ശേഷം സൂരജിന്റെ മകന് ഭൂമി വാങ്ങി. മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമിയാണ് വാങ്ങിയത്. രേഖകളില്‍ കാണിച്ചത് ഒരുകോടി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."