'സവര്‍ക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാന്‍ ശ്രമം'; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് വീണ്ടും മുഖ്യമന്ത്രി
തൃശൂര്‍: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും എതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന് ആര്‍.എസ്.എസ് മനസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ നടക്കുന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പല നേതാക്കളും ഇപ്പോള്‍ ബി.ജെ.പിയിലാണ്. സംസ്ഥാന അധ്യക്ഷന്‍ തന്നെ ബി.ജെ.പിയില്‍ പോകുമെന്ന് പറഞ്ഞതാണ്. ബി.ജെ.പി ഉള്ള സ്ഥലങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കുറച്ചു ദിവസം മാത്രമാണ്. ബി.ജെ.പി ഇല്ലാത്ത കേരളത്തില്‍ 19 ദിവസത്തെ യാത്ര.
രാജ്യത്ത് ബി.ജെ.പി സ്വീകരിക്കുന്നത് ആര്‍.എസ്.എസ് നിലപാടാണ്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച നേതാക്കളെ ഉയര്‍ത്തി കാട്ടുകയാണ് ബി.ജെ.പി ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ കാണാം. കോണ്‍ഗ്രസ് മനസും ഇതിന് തയാറായി എന്നതിന് ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കറുടെ ചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നും പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."