ബുക്കര്‍ പ്രൈസ് ജേതാവ് ഹിലരി മാന്റല്‍ അന്തരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് എഴുത്തുകാരിയും രണ്ടു തവണ ബുക്കര്‍ പ്രൈസ് ജേതാവുമായ ഹിലരി മാന്റല്‍ (70) അന്തരിച്ചു. ഹിസിറ്റോറിക്കല് നോവലിസ്റ്റും ചെറുകഥാകൃത്തും നിരൂപകയുമാണ്. 2009ലെ മാന്‍ ബുക്കര്‍ സമ്മാനത്തിന് മാന്റല്‍ എഴുതിയ വോള്‍ഫ് ഹാള്‍ എന്ന കൃതി അര്‍ഹമായി. ബ്രിങ് അപ് ദ ബോഡീസ് എന്ന നോവലിന് 2012ലാണ് മാന്‍ ബുക്കര്‍ സമ്മാനവും ലഭിച്ചത്. രണ്ടു തവണ ബുക്കര്‍ നേടുന്ന ആദ്യ വനിതയാണ്.
ഇംഗ്ലണ്ടിലെ ഡര്‍ബിഷയറില്‍ ഗ്ലോസോപില് 1952ലാണ് ജനനം. 1985ല്‍ പുറത്തിറങ്ങിയ എവരിഡേ ഈസ് മദേഴ്സ് ഡേ ആണ് ആദ്യ നോവല്‍. ഫ്രഞ്ച് വിപ്ലവത്തെകുറിച്ച് എഴുതിയ നോവലാണ് എ സ്പേയ്സ് ഓഫ് ഗ്രേറ്റര്‍ സേഫ്റ്റി. വേക്കന്റ് പൊസഷന്‍, എ ചേയ്ഞ്ച് ഓഫ് ക്ലൈമെറ്റ്, ലേണിംഗ് ടു ചോക്ക് (കഥാസമാഹാരം) എന്നിവ മറ്റു പ്രധാന രചനകളാണ്. 2002ല്‍ ഹിലരിയുടെ ഓര്‍മക്കുറിപ്പുകള്‍ ഗിവിങ് അപ് ദ് ഗോസ്റ്റ് പുറത്തിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."