മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ച് ഗെലോട്ട്
കൊച്ചി/തൃശൂർ • കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ട്. ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഗെലോട്ട് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ കോൺഗ്രസിൽ നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർഥിയായി ഗെലോട്ട് വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇതാദ്യമായാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഗെലോട്ട് വാർത്താലേഖരെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഗെലോട്ടും ശശി തരൂരുമായിരിക്കുമെന്ന് ഉറപ്പായി. അധ്യക്ഷ സോണിയാഗാന്ധി തരൂരിന് മത്സരിക്കാൻ അനുമതി നൽകിയിരുന്നു.
മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് പിൻമാറിയിട്ടുണ്ട്. നേതൃത്വത്തിന്റെ പിന്തുണയുള്ള ഗെലോട്ടിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്ന് തൃശൂരിൽ റാലി നടക്കും.
ഏഴ് മണിക്ക്പൊതുസമ്മേളനം നടക്കും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 151 കലാകാരൻമാരുടെ മേളത്തോടെയാണ് രാഹുലിന് വരവേൽപ്പ് നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."