'തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിക്കുന്നു'
തൊടുപുഴ: ജനതദള്‍ ഇടുക്കി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിക്കുകയാണെന്നു ജനതാദള്‍ യുണൈഡ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടിയെ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും പാര്‍ട്ടി വിട്ടുപോകുവാന്‍ തയ്യാറാകാത്തവരുടെ പേരുകള്‍ പത്രത്തില്‍ നല്‍കുകയും പാര്‍ട്ടി വിട്ടുപോകുന്നതിന് തീരുമാനമെടുത്തശേഷം പാര്‍ട്ടി ജില്ലാ വൈസ്പ്രസിഡന്റായി ഒരാളെ നോമിനേറ്റ് ചെയ്ത് പാര്‍ട്ടി പിടിച്ചെടുക്കുന്നതിന് ശ്രമം നടത്തുകയും ചെയ്യുന്ന മുന്‍ ജില്ലാ പ്രസിഡന്റിന്റെ ശ്രമം വിജയിക്കില്ലെന്നും അവര്‍ അറിയിച്ചു. 75 കൗണ്‍സില്‍ അംഗങ്ങളില്‍ 62 പേരും പാര്‍ട്ടിയിലുണ്ട്. യുഡിഎഫില്‍ തുടരുന്നതില്‍ പരാതികളുണ്ടെങ്കിലും സംസ്ഥാന നേതൃത്വവും അഖിലേന്ത്യാ നേതൃത്വവും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകരെന്ന നിലയില്‍ തങ്ങളുടെ നിലപാടെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."